രജനിക്കോ മമ്മൂട്ടിക്കോ ഇടമില്ല! മോഹന്‍ലാലും വിജയ്‍യും മാത്രമുള്ള ആ എലൈറ്റ് ക്ലബ്ബിലേക്ക് ഹാഷിറിന്‍റെ ഗ്രാന്‍ഡ് എന്‍ട്രി

Published : Apr 06, 2026, 04:25 PM IST
hashir became third lead actor in which his movie collected more than 8 crores on a single day in kerala box office

Synopsis

നവാഗതർ അണിനിരന്ന വാഴ 2 എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടുന്നു

താരപരിവേഷങ്ങള്‍ക്കപ്പുറത്ത് മികച്ച ഉള്ളടക്കം ഉണ്ടെങ്കില്‍ സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകര്‍ മലയാളികളെപ്പോലെ വേറെ കാണില്ല. എത്ര വലിയ താരങ്ങള്‍ ഉണ്ടെങ്കിലും മോശം ചിത്രമാണെങ്കില്‍ അവര്‍ അമ്പേ തള്ളിക്കളയുകയും ചെയ്യും. മാര്‍ക്കറ്റ് മുന്‍പെന്നത്തേക്കാള്‍ വലുതായ കാലത്ത് മലയാള സിനിമകള്‍ ഓരോ വര്‍ഷവും പുതിയ നേട്ടങ്ങള്‍ ഉണ്ടാക്കുകയാണ്. ഒപ്പം പുതിയ യുവതാരങ്ങള്‍ അവതരിപ്പിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. ഏറ്റവുമൊടുവില്‍ പ്രേക്ഷകരുടെ നിറഞ്ഞ കൈയടികളിലേക്ക് എത്തിയിരിക്കുന്നത് നവാഗതരെ അഭിനയിപ്പിച്ച്, ഒരു നവാഗത സംവിധായകന്‍ ഒരുക്കിയിരിക്കുന്ന വാഴ 2 എന്ന ചിത്രമാണ്. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം കളക്ഷനില്‍ കുതിക്കുമ്പോള്‍ പല കൗതുകകരമായ റെക്കോര്‍ഡുകളും പിറക്കുന്നുമുണ്ട്.

കേരളത്തില്‍ ഒരൊറ്റ ദിവസം എട്ട് കോടിയില്‍ അധികം കളക്ഷന്‍ നേടുന്ന അപൂര്‍വ്വ ചിത്രം കൂടിയായി മാറിയിട്ടുണ്ട് വാഴ 2. അത് റിലീസ് ദിനത്തിലല്ല, ഞായറാഴ്ചയാണ് എന്നത് മറ്റൊരു കൗതുകം. കേരളത്തില്‍ ഒരൊറ്റ ദിവസത്തില്‍ എട്ട് കോടിയില്‍ അധികം നേടിയ ചിത്രമുള്ള മറ്റ് മൂന്ന് താരങ്ങളേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ. മോഹന്‍ലാല്‍, വിജയ്, രജനികാന്ത് എന്നിവരായിരുന്നു അവര്‍. ഈ ലിസ്റ്റിലേക്കാണ് വാഴ 2 ലൂടെ ഹാഷിറും എത്തിയിരിക്കുന്നത്. ഈ ലിസ്റ്റ് ഒന്നുകൂടി ചുരുക്കിയും ട്രാക്കര്‍മാര്‍ അവതരിപ്പിക്കുന്നുണ്ട്. റിലീസ് ദിനത്തില്‍ അല്ലാതെ കേരള ബോക്സ് ഓഫീസില്‍ 8 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്ത ചിത്രങ്ങളുള്ള അഭിനേതാക്കള്‍ എന്ന ലിസ്റ്റ് ആണ് അത്. ഈ ലിസ്റ്റില്‍ രജനി പുറത്താവുകയും മൂന്ന് പേര്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്നു. മോഹന്‍ലാല്‍, വിജയ് ഹാഷിര്‍ എന്നിവര്‍.

എമ്പുരാന്‍, ലിയോ, കൂലി എന്നിവയാണ് വാഴയ്ക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ചിത്രങ്ങള്‍. എന്നാല്‍ കൂലിയുടെ നേട്ടം റിലീസ് ദിനത്തില്‍ ആയിരുന്നു. എമ്പുരാനും ലിയോയും റിലീസ് ദിനത്തിന് ശേഷവും എട്ട് കോടിക്ക് മുകളില്‍ ഒറ്റ ദിനം കേരളത്തില്‍ നിന്ന് നേടിയിട്ടുണ്ട്. ആ എലൈറ്റ് ക്ലബ്ബിലേക്കാണ് വാഴ 2 ഉും എത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് എത്രയെത്തുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് ട്രാക്കര്‍മാരുടെ പ്രതീക്ഷ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അന്ന് സുബിയെ ഞെട്ടിച്ച കുട്ടി തന്നെയോ ഇത്? വൈറല്‍ ആയി 'വാഴ 2' താരം വേദ ശങ്കറിന്‍റെ പഴയ വീഡിയോ
'ഒടുവിലിനെ മാത്രമല്ല, ആ നിര്‍മ്മാതാവിനെയും അയാള്‍ ചവിട്ടി നിലത്തിട്ടു'; രഞ്ജിത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ആലപ്പി അഷ്റഫ്