ഇതിഹാസ നടനൊപ്പമുള്ള അപൂര്‍വ ഫോട്ടോയുമായി മകള്‍, ഏറ്റെടുത്ത് ആരാധകര്‍

Web Desk   | Asianet News
Published : Sep 30, 2021, 07:46 PM IST
ഇതിഹാസ നടനൊപ്പമുള്ള അപൂര്‍വ ഫോട്ടോയുമായി മകള്‍, ഏറ്റെടുത്ത് ആരാധകര്‍

Synopsis

ഇതിഹാസ നടനൊപ്പമുള്ള കുട്ടിക്കാല ഫോട്ടോ പങ്കുവെച്ച് മകള്‍.

താരങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. അപൂര്‍വ ഫോട്ടോകള്‍ താരങ്ങള്‍ പങ്കുവയ്‍ക്കുമ്പോള്‍ ആരാധകരും ഏറ്റെടുക്കും. കുടുംബത്തോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവയ്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ഇഷാ ഡിയോള്‍. ഇപോഴിതാ അച്ഛൻ ധര്‍മേന്ദ്രയ്‍ക്കൊപ്പമുള്ള(Dharmendra) ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇഷാ ഡിയോള്‍ (Esha Deol).

ധര്‍മേന്ദ്ര ഹേമമാലിനി ദമ്പതിമാരുടെ മകളാണ് ഇഷാ ഡിയോള്‍. ബോളിവുഡിലെ ഇതിഹാസ താരങ്ങളുടെ മകളായ ഇഷാ ഡിയോളും സിനിമയില്‍ സജീവമാണ്. അച്ഛൻ ധര്‍മേന്ദ്രയുടെ അപൂര്‍വ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപോള്‍ ഇഷാ ഡിയോള്‍.  കുട്ടിക്കാലത്ത് അച്ഛൻ ധര്‍മേന്ദ്രയ്‍ക്കൊപ്പമെടുത്ത ഫോട്ടോ ഇഷാ ഡിയോള്‍ പങ്കുവെച്ചപ്പോള്‍ എല്ലാവരും അത് ഏറ്റെടുത്തിരിക്കുകയുമാണ്.

ധര്‍മേന്ദ്രയും ഹേമമാലിനിയും അഭിനയിച്ച ചിത്രങ്ങള്‍ക്ക് ഇന്നും പ്രേക്ഷകര്‍ ഏറെയാണ്.

ഇഷാ ഡിയോളും ഹിന്ദി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ആയുധ എഴുത്ത് എന്ന ചിത്രത്തിലൂടെ ഇഷ തമിഴകത്തും എത്തിയിരുന്നു. അടുത്തിടെ ഒരു വെബ് സീരിസിലും ഇഷാ ഡിയോള്‍ ഭാഗമായിരുന്നു. രുദ്രാ- ദ എഡ്‍ജ് ഓഫ് ഡാര്‍ക്നെസ് എന്ന വെബ് സീരിസിലാണ് ഇഷയും അഭിനയിച്ചത്. കുറച്ചു മാസം മുമ്പ് ഒരു നിര്‍മാണ കമ്പനിയും ഭര്‍ത്താവുമായി ചേര്‍ന്ന് ഇഷാ ഡിയോള്‍ പ്രഖ്യാപിച്ചിരുന്നു. ഏക് ദുവ എന്ന ചിത്രമാണ് ഇഷയുടെയും ഭര്‍ത്താവ് ഭരത് തക്താനിയുടെയും നിര്‍മാണ കമ്പനിയായ ഭരത് ഇഷ ഫിലിംസ് ആദ്യം എത്തിച്ചത്.

PREV
click me!

Recommended Stories

ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം
ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം