'എവിടെ നിന്നാണ് ഈ കഥകള്‍ തുടങ്ങുന്നത്, മറ്റുള്ളവ പോലെ ഇതും സത്യമല്ല'; സാമന്ത പറയുന്നു

Web Desk   | Asianet News
Published : Sep 30, 2021, 03:12 PM ISTUpdated : Sep 30, 2021, 03:15 PM IST
'എവിടെ നിന്നാണ് ഈ കഥകള്‍ തുടങ്ങുന്നത്, മറ്റുള്ളവ പോലെ ഇതും സത്യമല്ല'; സാമന്ത പറയുന്നു

Synopsis

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. 

തെന്നിന്ത്യൻ താരങ്ങളായ സാമന്തയും(samantha) നാഗചൈതന്യയും(naga chaitanya) വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും നാളുകളായി നടക്കുകയാണ്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ അഭ്യൂഹങ്ങളോട്(rumours) സാമന്തയോ നാ​ഗചൈതന്യയോ പ്രതികരിച്ചിരുന്നുമില്ല. ഇന്നലെ സാമന്തയുടെ വസ്ത്ര ബ്രാന്‍ഡായ സാകിയുടെ ഒന്നാം വാര്‍ഷികമായിരുന്നു. അതിനിടെ ആരാധകരുമായി സംവദിക്കാനെത്തിയ താരത്തിന് മറ്റൊരു ചോദ്യം നേരിടേണ്ടി വന്നു. ഇതിന് സാമന്ത നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

മുംബൈയിലേക്ക് താമസം മാറുകയാണോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. "എവിടെ നിന്നാണ് ഈ അഭ്യൂഹങ്ങള്‍ ആരംഭിക്കുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ നൂറു കണക്കിനുവരുന്ന മറ്റു അഭ്യൂഹങ്ങള്‍ പോലെ ഇതും സത്യമല്ല. ഹൈദരാബാദ് എന്റെ വീടാണ്. എന്നും എന്റെ വീടായി തന്നെയിരിക്കും. ഹൈദരാബാദാണ് എനിക്ക് എല്ലാം തന്നത്. ഞാന്‍ ഇവിടെ ഇനിയും സന്തോഷമായി ജീവിക്കും" എന്നാണ് സാമന്ത നൽകിയ മറുപടി. 

Read Also: 'തുടക്കത്തിൽ വേദനയുണ്ടാക്കി'; സാമന്തയുമായുള്ള വിവാഹമോചന വാർത്തയെ കുറിച്ച് നാഗചൈതന്യ

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് സാമന്ത മാറ്റുകയും ചെയ്തിരുന്നു. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത. ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍