ഹെല്ലാരോ- ഇതാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമ!

By Web TeamFirst Published Aug 10, 2019, 6:15 PM IST
Highlights

ചിത്രത്തിലെ 12 നടിമാര്‍ക്കും പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചു.

അറുപത്തിയാറാമാത് ദേശീയ ചലച്ചിത്ര പുരസ്‍കാര പ്രഖ്യാപനത്തില്‍ വേറിട്ടുനിന്ന സിനിമയാണ് ഹെല്ലാരോ. ഗുജറാത്തി സിനിമയായ ഹെല്ലാരോയാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിലെ 12 നടിമാര്‍ക്കും പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചു. മികച്ച അഭിപ്രായമാണ് സിനിമയെ കുറിച്ച് ജൂറി പ്രകടിപ്പിച്ചതും. സ്‍ത്രീ ശാക്തീകരണം പ്രമേയമായിട്ടുള്ളതാണ് ചിത്രം.

ചിത്രം 1975ലെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.  റാൻ ഓഫ് കച്ചിലെ ഒരു ഗ്രാമപ്രദേശത്തേയ്‍ക്ക് മഞ്ജരിയെന്ന പെണ്‍കുട്ടി വിവാഹം കഴിച്ചയക്കപ്പെടുന്നു. പുരുഷാധിപത്യസമൂഹത്തില്‍ ജീവിക്കുന്ന അവിടത്തെ സ്‍ത്രീകളുടെ കൂട്ടത്തിലാകുന്നു, മഞ്ജരിയും.  വെള്ളമെടുക്കുന്നതിനായി ദൂരെയുള്ള ഒരു സ്‍ഥലത്തേയ്‍ക്ക് എന്നും രാവിലെ പോകുമ്പോള്‍ മാത്രമാണ് അവര്‍ നിയന്ത്രണങ്ങളിലല്ലാതെയിരിക്കുന്നത്.  അങ്ങനെയൊരിക്കല്‍ വെള്ളമെടുക്കാൻ പോകുമ്പോള്‍ മരുഭൂമിയില്‍ അവര്‍ ഒരാളെ കണ്ടുമുട്ടുന്നതും ജീവിതം മാറുന്നതുമാണ് സിനിമയുടെ പ്രമേയം.

ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അഭിഷേക് ഷായാണ്. അഭിഷേക് ഷായും പ്രതീക് ഗുപ്‍തയുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

click me!