ഹ്വിഗിറ്റയെന്ന പേര് പ്രതീകം മാത്രം; എന്‍ എസ് മാധവന്‍റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്ന് ഹേമന്ത് ജി നായർ

Published : Dec 02, 2022, 04:00 AM IST
ഹ്വിഗിറ്റയെന്ന പേര് പ്രതീകം മാത്രം; എന്‍ എസ് മാധവന്‍റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്ന് ഹേമന്ത് ജി നായർ

Synopsis

താൻ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരനാണ്  എൻഎസ് മാധവനെന്നും അദ്ദേഹത്തെ നേരിൽ കാണാൻ ശ്രമിക്കുമെന്നും ഹേമന്ത്

ഹ്വിഗിറ്റ എന്ന സിനിമയക്ക് എൻഎസ് മാധവന്‍റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്ന് ഹ്വിഗിറ്റ ചിത്രത്തിന്‍റെ സംവിധായകൻ ഹേമന്ത് ജി നായർ. പൊളിറ്റിക്കൽ ത്രില്ലറായ സിനിമയുടെ കഥയിൽ പ്രതീകമെന്ന നിലയിലാണ് ഈ പേരിട്ടത്. താൻ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരനാണ്  എൻഎസ് മാധവനെന്നും അദ്ദേഹത്തെ നേരിൽ കാണാൻ ശ്രമിക്കുമെന്നും ഹേമന്ത് കൊച്ചിയിൽ പറഞ്ഞു. 2019 ൽ ചിത്രീകരണം തുടങ്ങിയ ചിത്രം  ഈ മാസം അവസാനത്തോടെ റിലീസിന് തയ്യാറെടുക്കുകയാണ്. സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതിന് പിന്നാലെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ സിനിമയ്ക്കെതിരെ പ്രതികരിച്ചിരുന്നു.

ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തത്.  'മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകൾ അവരുടെ സ്‌കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്', എന്നാണ് എൻ.എസ് മാധവൻറെ ട്വീറ്റ്.

ഇതിന് പിന്നാലെ വിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ എന്‍എസ് മാധവനെ പിന്തുണച്ച് പ്രതികരിച്ചിരുന്നു. ഹിഗ്വിറ്റ എന്നത് മലയാളി വായനക്കാരെങ്കിലും അറിയുന്നത് എന്‍ എസ് മാധവന്റെ കഥയിലൂടെയാണ്. ആ പേരിൽ മറ്റൊരു കഥ പറയുന്ന സിനിമ ഇറങ്ങുന്നതിൽ അനീതിയുണ്ടെന്ന് കെ സച്ചിദാനന്ദന്‍ പറഞ്ഞത്. സെക്കൻറ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മാംഗോസ് എൻ കോക്കനട്ട് സിസിൻറെ ബാനറിൽ ബോബി തര്യൻ - സജിത് അമ്മ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ