പുതുവര്‍ഷത്തില്‍ 'ഹായ് നാണ്ണാ' ഒടിടി റിലീസ്: എവിടെ കാണാം, എന്ന് കാണാം റിലീസ് വിവരം പുറത്ത്

Published : Jan 01, 2024, 09:45 AM IST
പുതുവര്‍ഷത്തില്‍ 'ഹായ് നാണ്ണാ' ഒടിടി റിലീസ്: എവിടെ കാണാം, എന്ന് കാണാം റിലീസ് വിവരം പുറത്ത്

Synopsis

സംവിധാനം നിര്‍വഹിച്ചത് ഷൊര്യുവാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ഷൊര്യുവാണ്. നാനി നായകനായി വേഷമിട്ട് എത്തിയ ചിത്രമായ ഹായ് നാണ്ണായില്‍ ജയറാമും ഒരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നു. 

ഹൈദരാബാദ്: നാനി നായകനായി എത്തി കഴിഞ്ഞ വര്‍ഷം അവസാനം വിജയിച്ച ചിത്രമാണ് ഹായ് നാണ്ണാ.  നാനിയുടെ പ്രകടനത്തിലും വലിയ സ്വീകാര്യതയുണ്ടായി. വമ്പൻ റിലീസുകള്‍ക്കിടയിലും നിറംമങ്ങാതിരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് എവിടെ എപ്പോള്‍ എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ജനുവരി 4 മുതൽ നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് ഏറ്റവും പുതിയ വിവരം. നിരൂപക പ്രശംസ നേടുകയും തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടുകയും ചെയ്ത ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ സ്ട്രീം ചെയ്യും എന്നാണ് വിവരം.

സംവിധാനം നിര്‍വഹിച്ചത് ഷൊര്യുവാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ഷൊര്യുവാണ്. നാനി നായകനായി വേഷമിട്ട് എത്തിയ ചിത്രമായ ഹായ് നാണ്ണായില്‍ ജയറാമും ഒരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നു. മൃണാള്‍ താക്കൂറാണ് നാനി നായകനായ ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തിയത്. ഹായ് നാണ്ണാ എന്ന ഹിറ്റ് ചിത്രം മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ നിര്‍മിച്ചത്. 

സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‍സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്‍ത് നാനി നായകനായി എത്തിയ ഹായ് നാണ്ണായുടെ പിആർഒ ശബരിയാണ്.

മകളുടെയും അച്ഛന്റെയും മനോഹരമായ ജീവിത കഥയാണ് ഹായ് നാണ്ണാ. അച്ഛന്റെ വേഷത്തില്‍ നാനി മികച്ചു നില്‍ക്കുന്നുവെന്നാണ് ചിത്രം കണ്ടവരില്‍ ഭൂരിഭാഗം പേരുടെയും അഭിപ്രായം. മകളായി എത്തിയ  കൈറ ഖന്നയും ചിത്രത്തില്‍ ക്യൂട്ടായ പ്രകടനമായിരുന്നു. കുടുംബസമേതം കാണാവുന്ന ഒരു മനോഹര ചിത്രം എന്നായിരുന്നു പൊതുവെയുള്ള അഭിപ്രായങ്ങള്‍.

അമിതാഭ് ബച്ചന്‍റെ 'അംഗ്രി യംഗ്' കഥാപാത്രങ്ങള്‍ പ്രചോദനമായിട്ടുണ്ട്: സലാര്‍ സംവിധായകന്‍ പ്രശാന്ത് നീല്‍

ക്യാപ്റ്റന്‍ മില്ലര്‍ റിലീസില്‍ പ്രശ്നമോ: ധനുഷിന്‍റെ ഏറ്റവും ബജറ്റ് കൂടിയ ചിത്രത്തിന് തിരിച്ചടിയാകുമോ ?

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ