'മാളികപ്പുറം'എന്ന വിളിപ്പേര് വന്നതെങ്ങനെ ? കഥ പറഞ്ഞ് മമ്മൂട്ടി

Published : Dec 14, 2022, 06:26 PM ISTUpdated : Dec 14, 2022, 06:35 PM IST
'മാളികപ്പുറം'എന്ന വിളിപ്പേര് വന്നതെങ്ങനെ ? കഥ പറഞ്ഞ് മമ്മൂട്ടി

Synopsis

മമ്മൂട്ടിയുടെ ശബ്ദത്തിലാണ് മാളികപ്പുറത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ഉണ്ണി മുകുന്ദൻ ചിത്രമാണ് 'മാളികപ്പുറം'. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു ശശിശങ്കർ ആണ്. ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മാളികപ്പുറത്തിന്റെ കഥ പറഞ്ഞുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

മമ്മൂട്ടിയുടെ ശബ്ദത്തിലാണ് മാളികപ്പുറത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ശബരിമല കയറുന്ന സ്ത്രീകളും പെൺകുട്ടികളുമായ കന്നി സ്വാമികളുടെ വിളിപ്പേരാണ് മാളികപ്പുറം എന്നും എങ്ങനെ ആണ് ആ പേര് വന്നതെന്നും വീഡിയോയിൽ മമ്മൂട്ടി വിശദമായി പറയുന്നു. 

 

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന്‍ തന്നെ എഡിറ്റിം​ഗും നിര്‍വ്വഹിച്ചുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം വിഷ്ണു നാരായണന്‍ ആണ്. 

ചിത്രത്തിലെ കുട്ടി താരങ്ങളോട് ഫോട്ടോ എടുക്കാമോ എന്ന് ചോദിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവനന്ദയും പീയുഷും എന്റെ കൂടെ ഫോട്ടോ എടുക്കാമോ? എന്നാണ് മമ്മൂട്ടി ചോദിച്ചത്. ആദ്യമൊന്ന് അമ്പരന്ന കുഞ്ഞുങ്ങൾ ഉടൻ സ്റ്റേജിലെത്തി ഫോട്ടോ എടുക്കുകയും ചെയ്തു. വളരെ അപൂർവ്വമായി തങ്ങൾക്ക് ലഭിച്ച ഭാ​ഗ്യത്തിന്റെ സന്തോഷത്തിലായിരുന്നു ഈ കുരുന്നുകളും. 

'ഇനി അത്തരം പ്രയോ​ഗങ്ങൾ ആവർത്തിക്കില്ല': ജൂഡ് ആന്റണി വിഷയത്തിൽ മമ്മൂട്ടി

PREV
Read more Articles on
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്