70 കോടിയോളം ബജറ്റ്, തുടര്‍ച്ചയായി 3 തവണ 100 കോടി ക്ലബ് നേടി നായകന്‍: ഒടുവില്‍ പൊലീസ് പടം ഒടിടിയിലേക്ക്

Published : May 25, 2025, 07:37 PM ISTUpdated : May 25, 2025, 07:40 PM IST
70 കോടിയോളം ബജറ്റ്, തുടര്‍ച്ചയായി 3 തവണ 100 കോടി ക്ലബ് നേടി നായകന്‍: ഒടുവില്‍ പൊലീസ് പടം ഒടിടിയിലേക്ക്

Synopsis

നടൻ നാനിയുടെ ഹിറ്റ് 3 മെയ് 29 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ചിത്രം ലഭ്യമാകും.

ഹൈദരാബാദ്: നടൻ നാനിയുടെ ഏറ്റവും പുതിയ റിലീസായ ഹിറ്റ് 3  ദ തേര്‍ഡ് കേസ് ഉടൻ തന്നെ ഒടിടിയില്‍ റിലീസ് ചെയ്യും. ശനിയാഴ്ച ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിൽ നെറ്റ്ഫ്ലിക്സിൽ ഓൺലൈനായി ഹിറ്റ് ഫ്രാഞ്ചെസിയിലെ മൂന്നാം ചിത്രം ലഭ്യമാകും. 

നേരത്തെ, നെറ്റ്ഫ്ലിക്സ് ഇന്ത്യ ചിത്രത്തിന്‍റെ ഒടിടി റിലീസ് സ്ഥിരീകരിച്ചിരുന്നു. മെയ് 29 മുതൽ ഹിറ്റ് ഓൺലൈനിൽ സ്ട്രീം ചെയ്യുമെന്നാണ് നെറ്റ്ഫ്ലിക്സ് ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കിട്ട പോസ്റ്റില്‍ പറയുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ നാനിയുടെ സിനിമയുടെ പോസ്റ്ററിനൊപ്പം, നെറ്റ്ഫ്ലിക്സ് നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു "അവൻ പ്രിയപ്പെട്ടവർക്ക് അർജുനും കുറ്റവാളികൾക്ക് സർക്കാരുമാണ്. മെയ് 29 ന് നെറ്റ്ഫ്ലിക്സിൽ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ഹിറ്റ് ദ തേര്‍ഡ് കേസ് കാണുക."

പൊലീസ് സ്റ്റോറിയായ ഹിറ്റ് ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമാണ് ഹിറ്റ്: ദി തേർഡ് കേസ്. വിശ്വക് സെൻ നായകനാകുന്ന ഹിറ്റ്: ദി ഫസ്റ്റ് കേസ് (2020), ആദിവിശേഷ് നായകനായി എത്തിയ ഹിറ്റ്: ദി സെക്കൻഡ് കേസ് (2022) എന്നിവയുടെ തുടർച്ചയാണിത്.

മൂന്നാമത്തെ ചിത്രത്തില്‍ എസ്പി അർജുൻ സർക്കാരിനെയാണ് നാനി അവതരിപ്പിക്കുന്നത്. ഒരു കൊലപാതകത്തിന് പിന്നിലെ രഹസ്യം അന്വഷിക്കുകയാണ് നായക കഥാപാത്രം. മൃദുല എന്ന കാമുകിയുടെ വേഷത്തിൽ ശ്രീനിധി ഷെട്ടിയും ചിത്രത്തിൽ അഭിനയിക്കുന്നു. നടന്മാരായ സൂര്യ ശ്രീനിവാസ്, ആദിൽ പാല എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 

പ്രതീക് സ്മിത പട്ടേല്‍ അല്‍ഫ എന്ന ചിത്രത്തിലെ പ്രധാന വില്ലനായി എത്തുന്നു. നടൻ കാർത്തിയും ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു. ഹിറ്റ് ഫ്രാഞ്ചൈസിയുടെ അടുത്ത അധ്യായമായ ഹിറ്റ് 4 എസിപി വീരപ്പനായി അദ്ദേഹം എത്തും എന്നാണ് വിവരം. 70 കോടിയോളം മുടക്കിയാണ് ഹിറ്റ് 3 ഒരുക്കിയത് എന്നാണ് റിപ്പോര്‍ട്ട് തീയറ്ററില്‍ നിന്നും ഇതിനകം 100 കോടിയില്‍ കൂടുതല്‍ ചിത്രം നേടിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം