235 കോടി ചിത്രത്തെ വീഴ്‍ത്തി 120 കോടി പടം!, നെറ്റ്ഫ്ലിക്സ് ട്രെൻഡിംഗില്‍ സര്‍പ്രൈസ്!

Published : Jun 01, 2025, 02:53 PM ISTUpdated : Jun 01, 2025, 02:59 PM IST
235 കോടി ചിത്രത്തെ വീഴ്‍ത്തി 120 കോടി പടം!, നെറ്റ്ഫ്ലിക്സ് ട്രെൻഡിംഗില്‍ സര്‍പ്രൈസ്!

Synopsis

മാത്രവുമല്ല ആഗോളതലത്തില്‍ തന്നെ നെറ്റ്ഫ്ലിക്സ് ട്രെൻഡിംഗില്‍ ഏഴാമതും ഏഴ് രാജ്യങ്ങളില്‍ ഒന്നാമതുമാണ്.  

നാനി നായകനായി വന്ന പുതിയ ചിത്രമാണ് ഹിറ്റ് 3. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ്. ആദ്യ വാരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 120 കോടി രൂപയാണ്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ്  പ്രൊഡക്ഷൻസും ചേർന്നാണ്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം എത്തിയ  ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3.  ഹിറ്റ് 3 നെറ്റ്ഫ്ലിക്സ് ട്രെൻഡിംഗില്‍ ഇന്ത്യയില്‍ ഒന്നാമതാണ്. സൂര്യ നായകനായ റെട്രോയോ രണ്ടാമതാക്കിയാണ് ഇന്ത്യയില്‍ ഹിറ്റ് 3 മികച്ച അഭിപ്രായം നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 235 കോടി റെട്രോ ബിസിനസ് നേടിയിരുന്നു എന്ന് ഔദ്യോഗികമായി പുറത്തുവിട്ട കളക്ഷൻ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പെരുപ്പിച്ച് കാട്ടിയ കളക്ഷൻ കണക്കുകളാണ് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ ആരോപിച്ചിരുന്നു. ഹിറ്റ് 3 ആഗോളതലത്തില്‍ നെറ്റ്ഫ്ലിക്സ് ട്രെൻഡിംഗില്‍ ഏഴാമതും ഏഴ് രാജ്യങ്ങളില്‍ ഒന്നാമതുമാണ് എന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല റിപ്പോര്‍ട്ട് ചെയ്‍തിട്ടുമുണ്ട്.

ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ നൂറു കോടി ക്ലബിലെത്തി ചരിത്രം കുറിച്ച നാനിി ചിത്രം  കേരളത്തിലും മോശമല്ലാത്ത  പ്രതികരണവും കളക്ഷനുമാണ് നേടിയത്ത്. നൂറു കോടി ക്ലബ്ബിൽ  ഇടം നേടിയ നാനിയുടെ മൂന്നാമത്തെ ചിത്രമായി മാറിയ ഹിറ്റ് 3,  ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയായി മാറിയിരുന്നു. ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര ബോക്സ് ഓഫീസ്  പ്രകടനം നടത്തി കൊണ്ടിരിക്കുന്ന ചിത്രം വിദേശത്തു നിന്ന് 2 മില്യൺ ഡോളർ ഗ്രോസ് നേടുന്ന മൂന്നാമത്തെ നാനി ചിത്രമാണ്. ആദ്യ ആഴ്ച കൊണ്ട് തന്നെ മുടക്കു മുതലും ലാഭവും സ്വന്തമാക്കിയാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കുതിച്ചത്. ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ഈ ചിത്രത്തിന്റെ വിജയത്തോടെ നാനി നേടിയത്.

ശ്രീനിഥി ഷെട്ടി നായികാ വേഷം ചെയ്‍ത ചിത്രം,  തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ -  കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു,  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് - എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആർഒ - ശബരി എന്നിവരും ആണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു