ലോകേഷ് കനകരാജിനൊപ്പം ആ സൂപ്പര്‍ താരവും, റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമായി, സ്വപ്‍ന പ്രൊജക്റ്റിനായി കാത്തിരിക്കണം

Published : Oct 09, 2023, 04:24 PM IST
ലോകേഷ് കനകരാജിനൊപ്പം ആ സൂപ്പര്‍ താരവും, റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമായി, സ്വപ്‍ന പ്രൊജക്റ്റിനായി കാത്തിരിക്കണം

Synopsis

അക്കാര്യം ലോകേഷ് കനകരാജ് സ്ഥിരീകരിച്ചിരിക്കുകയാണ്.

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒരു സംവിധായകനാണ് ലോകേഷ് കനകരാജ്. കമല്‍ഹാസൻ നായകനായ വിക്രം എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തോടെയാണ് ലോകേഷ് കനകരാജ് രാജ്യമൊട്ടാകെയുള്ള ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. ലിയോയുടെ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത്. പ്രഭാസ് നായകനാകുന്ന ഒരു ചിത്രവും സംവിധാനം ചെയ്യുന്നുണ്ടെന്ന് ലോകേഷ് കനകരാജ് വ്യക്തമാക്കിയതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയൊരു ചിത്രത്തില്‍ പ്രഭാസ് നായകനായേക്കാുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതാണ് ലോകേഷ് കനകരാജ് സ്ഥിരീകരിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് ഒരു അഭിമുഖത്തിലാണ് വാര്‍ത്തയില്‍ സ്ഥിരീകരണം നല്‍കിയത്. എന്നാല്‍ മറ്റ് നിരവധി താരങ്ങളുടെ സിനിമകള്‍ തീരുമാനിച്ചതിനാല്‍ പ്രഭാസിനൊപ്പം എന്നായിരിക്കും എത്തുക എന്ന് ഉറപ്പ് നല്‍കാനാകില്ലെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കി.

പ്രഭാസ് നായകനായി ഇനി റിലീസാകാനുള്ള സിനിമ സലാറാണ്. യാഷിന്റെ 'കെജിഎഫി'ന്റെ ലെവലില്‍ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാറില്‍ പൃഥ്വിരാജും പ്രധാന പ്രധാന വേഷത്തിലെത്തുന്നു. സലാറില്‍ പൃഥ്വിരാജ് വരദാജ് മന്നാറായിട്ടാണ്. ശ്രുതി ഹാസൻ നായികയാകുമ്പോള്‍ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് പ്രഭാസിന്റെ സലാര്‍ നിര്‍മിക്കുന്നത്. മധു ഗുരുസ്വാമിയാണ് സലാറില്‍ വില്ലൻ. ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, രാമചന്ദ്ര രാജു, ശ്രിയ റെഡ്ഡി സപ്‍തഗിരി, ഝാൻസി, ജെമിനി സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമ്പോള്‍ ഛായാഗ്രാഹണം ഭുവൻ ഗൗഡയാണ് നിര്‍വഹിക്കുന്നത്. സംഗീതം രവി ബസ്രുറുമാണ്.

ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. സലാര്‍ കല്‍ക്കി 2898 എഡി എന്ന സിനിമയും പ്രഭാസിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. സംവിധാനം നാഗ് അശ്വിനാണ്. ഇതൊരു സയൻ ഫിക്ഷൻ ചിത്രമായിരിക്കും.

Read More: വമ്പൻ ബിസിനസ്, റിലീസിനു മുന്നേ കോടികള്‍ നേടി മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍