
കൊച്ചി: മലയാളത്തിലെ പുതിയ സംവിധായകരില്‍ പ്രമുഖനാണ് ടിനു പാപ്പച്ചന്‍. ചാവേറാണ് ഇദ്ദേഹം സംവിധാനം ചെയ്ത് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രം. ജോയ് മാത്യു രചന നിര്‍വഹിച്ച ചിത്രം സമിശ്ര പ്രതികരണമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ മേക്കിംഗ് നല്ല പ്രശംസ നേടുന്നുണ്ട്. അതിനിടെയാണ് തന്‍റെ ഭാവി പദ്ധതികളെക്കുറിച്ച് ടിനു പറഞ്ഞത്.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടിനു ഇടക്കാലത്ത് സജീവമായിരുന്നു മോഹന്‍ലാല്‍ ടിനു പാപ്പച്ചന്‍ ചിത്രം മാറിപ്പോയതിന്‍റെ കാരണം വ്യക്തമാക്കിയത്. താന്‍ പറഞ്ഞ കഥ മോഹന്‍ലാലിന് വര്‍ക്ക് ആയില്ലെന്നും അതിനാല്‍ പ്രൊജക്ട് മാറിപ്പോയെന്നും. എന്നാല്‍ എനിയും മോഹന്‍ലാലിനോട് കഥ പറയാനുള്ള അവസരം ഉണ്ടെന്നും ടിനു പറയുന്നു.
'ഞാന്‍ കഥ പറഞ്ഞിട്ടും വര്‍ക്ക് ആകാത്ത ആളുകളുണ്ട്. ഞാന്‍ മോഹന്‍ലാല്‍ സാറിനോട് കഥ പറഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് കഥ വര്‍ക്ക് ആയില്ല. അതാണ് ആ സിനിമ മാറിപ്പോകാനുള്ള കാരണം, പക്ഷെ ഇനിയും അദ്ദേഹത്തോട് കഥ പറയാനുള്ള അവസരമുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്' ടിനു അഭിമുഖത്തില്‍ പറഞ്ഞു.
തമിഴ് സൂപ്പര്‍താരം വിക്രത്തോടും താന്‍ ഇത്തരത്തില്‍ കഥ പറഞ്ഞിട്ടുണ്ടെന്നും. എന്നാല്‍ അത് അദ്ദേഹത്തിന് വര്‍ക്ക് ആയില്ലെന്നും ടിനു പറയുന്നു. മോഹന്‍ലാല്‍ പോലെയുള്ള വലിയ നടനെ കഥ പറഞ്ഞ് തൃപ്തിപ്പെടുത്തുക എളുപ്പമല്ലെന്നും ടിനു പറയുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു മലൈക്കോട്ടൈ വാലിബന്‍ ചിത്രത്തില്‍ സഹ സംവിധായകനായി ടിനു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ഫുള്‍ അടിപ്പടം എന്ന രീതിയില്‍ മലൈക്കോട്ടൈ വാലിബനെ തീയറ്ററില്‍ സമീപിക്കരുത് എന്നാണ് ടിനു ഇതേ അഭിമുഖത്തില്‍ ഈ ചിത്രം സംബന്ധിച്ച് പറഞ്ഞത്.
'ചാവേര്‍' മലയാളിയുടെ മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ തിയറ്ററുകൾ നിറക്കേണ്ട സിനിമ: ഹരീഷ് പേരടി
വിജയിയുടെ ലിയോയുമായി ക്ലാഷിന് ആര്‍ക്ക് ധൈര്യം; ഞാനുണ്ടെന്ന് ബാലയ്യ; വരുന്നു ‘ഭഗവന്ത് കേസരി'