'ഞാൻ പർദ്ദ ഇട്ടാൽ പോലും നെ​ഗറ്റീവ് കമന്റ്സ് വരും': വിമർശനങ്ങളെ കുറിച്ച് ഹണി റോസ്

Published : Dec 31, 2022, 04:41 PM ISTUpdated : Dec 31, 2022, 04:47 PM IST
'ഞാൻ പർദ്ദ ഇട്ടാൽ പോലും നെ​ഗറ്റീവ് കമന്റ്സ് വരും': വിമർശനങ്ങളെ കുറിച്ച് ഹണി റോസ്

Synopsis

നമ്മുടെ ലൈഫിന്റെ ഭാ​ഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട്, അവരെ പേടിച്ച് ഒരു കാര്യം ഉപേക്ഷിക്കേണ്ട കാര്യമെന്താണെന്ന് ഹണി ചോദിക്കുന്നു

ലയാള സിനിമാസ്വാദകരുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാള സിനിമയിലെ മുൻനിര യുവ നായികമാരിൽ ഒരാളാണ്. സോഷ്യൽ മീഡിയയിലും താരമായ ഹണി റോസിന് പലപ്പോഴും വിമർശനങ്ങളും നെ​ഗറ്റീവ് കമന്റ്സുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇവയെ കുറിച്ച് ഹണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഞാൻ ഇപ്പോൾ പർദ്ദ ഇട്ടിട്ട് പോയാലും നെ​ഗറ്റീവ് കമന്റ്സ് വരും. എനിക്ക് കൺഫർട്ടബിൾ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. നമ്മുടെ ലൈഫിന്റെ ഭാ​ഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട്, അവരെ പേടിച്ച് ഒരു കാര്യം ഉപേക്ഷിക്കേണ്ട കാര്യമെന്താണെന്ന് ഹണി ചോദിക്കുന്നു. ബി​ഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ‌ ആയിരുന്നു ഹണിയുടെ പ്രതികരണം. 

"വളരെ ചെറിയൊരു കാര്യം മതി പെട്ടെന്ന് വിഷമം വരുന്ന ആളാണ് ഞാൻ. വീണ്ടും വീണ്ടും അത് തുടർന്നു കൊണ്ടിരിക്കുമ്പോൾ ഇംപാക്ടും കുറയുമല്ലോ. ഞാൻ ഇപ്പോൾ പർദ്ദ ഇട്ടിട്ട് പോയാലും നെ​ഗറ്റീവ് കമന്റ്സ് വരും. എനിക്ക് കൺഫർട്ടബിൾ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. ഓരോ പരിപാടി നോക്കിയും ഡ്രെസുകൾ തെരഞ്ഞെടുക്കും. നമ്മളെ ഉദ്ഘാടനത്തിനോ മറ്റോ വിളിക്കുന്നവർക്ക് അതൊരു പ്രശ്നമായിട്ട് തോന്നില്ല. പിന്നെ ആർക്കാണ് പ്രശ്നം എന്ന് ചോദിച്ചാൽ, ഈ ഫോണിനകത്തുള്ള ചെറിയൊരു ശതമാനം ആൾക്കാർക്ക് ആണ്. ഇതുവരെയും എന്റെ മുന്നിൽ വന്ന് ഇതേപറ്റി ആരും സംസാരിച്ചിട്ടില്ല. എല്ലാവർക്കും ഒരു ലൈഫേ ഉള്ളൂ. എനിക്ക് ഈ വസ്ത്രം ഇടണം എന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. പക്ഷേ കുറച്ച് ആൾക്കാർ പറയുന്നു അങ്ങനെ ചെയ്യരുതെന്ന്. നമ്മുടെ ലൈഫിന്റെ ഭാ​ഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട്, അവരെ പേടിച്ച് അത് ഉപേക്ഷിക്കേണ്ട കാര്യമെന്താണ്. അങ്ങനെ ജീവിക്കാൻ ആർക്ക് പറ്റും", എന്ന് ഹണി റോസ് ചോദിക്കുന്നു.  

'ഏത് കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്': കമന്റിന് മറുപടിയുമായി നാദിർഷ

മലയാളത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി റോസ് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനേത്രിക്ക് പുറമേ ഒരു സംരംഭക കൂടിയാണ് ഹണി റോസ്. രാമച്ചം കൊണ്ടു നിര്‍മ്മിക്കുന്ന ആയുര്‍വേദിക് സ്ക്രബര്‍ ഹണിറോസ് എന്ന ബ്രാന്‍ഡിന്‍റെ ഉടമ കൂടിയാണ് നടി. 

അതേസമയം, മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ എന്ന ചിത്രമാണ് ഹണി റോസിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ലക്കി സിം​ഗ് എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയ ചിത്രത്തിലെ ഹണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഇനി തെലുങ്കിൽ ബാലകൃഷ്ണയുടെ സിനിമയായ വീര നരസിംഹ റെഡിയാണ് ഹണിയുടേതായി റിലീസ് ചെയ്യാനുള്ളത്.  ഗോപിചന്ദ് മലിനേനിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.  വീരസിംഹ റെഡ്ഡി ജനുവരി 12ന് തിയറ്ററുകളിൽ എത്തും. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി