Rajkumar Rao : 'ഹണിമൂണ്‍ പാക്കേജ്' കരാര്‍: വ്യാജമെന്ന് വെളിപ്പെടുത്തി നടൻ രാജ്‍കുമാര്‍ റാവു

Published : Jan 04, 2022, 05:55 PM ISTUpdated : Jan 04, 2022, 06:25 PM IST
Rajkumar Rao : 'ഹണിമൂണ്‍ പാക്കേജ്' കരാര്‍: വ്യാജമെന്ന് വെളിപ്പെടുത്തി നടൻ രാജ്‍കുമാര്‍ റാവു

Synopsis

'ഹണിമൂണ്‍ പാക്കേജ്' എന്ന ചിത്രത്തില്‍ അഭിനയിക്കാൻ തയ്യാറാണെന്നായിരുന്നു രാജ്‍കുമാര്‍ റാവുവിന്റെ പേരിലുള്ള വ്യാജ ഇമെയില്‍ സന്ദേശം.

രാജ്‍കുമാര്‍ റാവുവിന്റെ (Rajkumar Rao) പേരില്‍ വ്യാജ ഇമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് കബളിപ്പിക്കാൻ ശ്രമം. രാജ്‍കുമാര്‍ റാവു ഒരു സിനിമയില്‍ അഭിനയിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചുകൊണ്ടുള്ളതാണ് വ്യാജ മെയില്‍ സന്ദേശം. രാജ്‍കുമാര്‍ റാവു തന്നെയാണ് വ്യജ സന്ദേശത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ഇത്തരം ഒരു മെയില്‍ ഐഡി തനിക്ക് ഇല്ലെന്നും തനിക്ക് അതില്‍ പറഞ്ഞിരിക്കുന്ന സൗമ്യ എന്നയാളെ അറിയുക പോലും ഇല്ലെന്നും രാജ്‍കുമാര്‍ റാവു വ്യക്തമാക്കി.

'ഹണിമൂണ്‍ പാക്കേജ്' എന്ന ചിത്രത്തില്‍ അഭിനയിക്കാൻ തയ്യാറാണെന്ന് രാജ്‍കുമാര്‍ റാവു അറിയിക്കുന്നതായിട്ടാണ് മെയില്‍ സന്ദേശം. ഇപ്പോള്‍ സ്ഥലത്തില്ലെന്നും   എത്തിയുടൻ താൻ തിരക്കഥ കേള്‍ക്കാമെന്നും മൂന്ന് കോടി 10 ലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ചെക്ക് നല്‍കുകയോ ചെയ്യണമെന്നാണ് മെയില്‍ സന്ദേശം. ഹൈദരാബാദില്‍ തിരക്കഥ കേള്‍ക്കാൻ താൻ തയ്യാറാണെന്നുമുള്ള സന്ദേശം വ്യാജമാണെന്ന് രാജ്‍കുമാര്‍ റാവു പറയുന്നു. മെയിലില്‍ പറയുന്ന സൗമ്യയെ തനിക്ക് അറിയുക പോലുമില്ലെന്നും രാജ്‍കുമാര്‍ റാവു വ്യക്തമാക്കുന്നു.

സന്തോഷ് മസ്‍കേ സംവിധാനം ചെയ്യുന്ന 'ഹണിമൂണ്‍ പാക്കേജി'ല്‍ അഭിനിയക്കാമെന്നാണ് വ്യാജ മെയിലില്‍ പറയുന്നത്. പത്ത് ലക്ഷം രൂപ തനിക്ക് ക്യാഷായി തരാമെന്നും മൂന്ന് കോടി രൂപയുടെ ചെക്ക് തരാമെന്നും നിങ്ങള്‍ സമ്മതിച്ചതായി മാനേജര്‍ സൗമ്യ അറിയിച്ചുവെന്നും മെയിലില്‍ പറയുന്നുണ്ട്. പണം ലഭിച്ചാല്‍ മാത്രമാണ് കരാര്‍ സാധുവാകുക എന്ന് രാജ്‍കുമാര്‍ പറയുന്നതായിട്ടാണ് മെയില്‍. ഹൈദരാബാദ് റാമോജി സ്റ്റുഡിയോയില്‍ വെച്ച് കഥ കേള്‍ക്കാൻ തയ്യാറാണെന്നും വ്യാജ മെയിലില്‍ പറയുന്നു.

ദയവ് ചെയ്‍ത് ഇത്തരം വ്യാജ ആള്‍ക്കാരെ സൂക്ഷിക്കുക എന്നാണ് രാജ്‍കുമാര്‍ റാവു മുന്നറിയിപ്പ് നല്‍കുന്നത്. രാജ്‍കുമാര്‍ റാവു അഭിനയിച്ച ചിത്രം 'ഹിറ്റ്: ദ ഫസ്റ്റ് കേസാ'ണ് ഇനി റിലീസ് ചെയ്യാനുള്ളത്. ശൈലേഷ് കൊലനു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മെയ് 20ന് ആണ് ചിത്രം റിലീസ് ചെയ്യുക. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോഹൻലാലും അനൂപ് സത്യനും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ
'ഇത് സിഗ്മ അല്ല ചുഗ്മയാണ്!'; ഓണം തൂത്തുവാരാൻ ഉറപ്പിച്ച് നിവിൻ - ഗിരീഷ് എഡി കൂട്ടുകെട്ട് 'BKU' ഓഗസ്റ്റ് 21ന് തിയേറ്ററുകളിൽ