തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ഹൊറർ ചിത്രം 'അരൂപി' ഒടിടിയിലേക്ക്; എവിടെ കാണാം?

Published : Aug 10, 2026, 03:15 PM IST
Aroopi OTT streaming update

Synopsis

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമ്മിച്ച ചിത്രത്തിൽ വൈശാഖ് രവി, നേഹാ ചൗള എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് അഭിലാഷ് വാര്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരൂപി ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു. ഹൊറർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതിയകരണമായിരുന്നു തിയേറ്ററിൽ ലഭിച്ചത്. ജൂലൈ മൂന്നിന് പ്രദർശനത്തിനെത്തിയ ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. മനോരമ മാക്സിലൂടെയും ചിത്രം ലഭ്യമാണ്. ഓഗസ്റ്റ് 14 മുതലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.

വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ കെ വിജുബാൽ, നെബു എബ്രഹാം, വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആൻറണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അമൽ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. എഡിറ്റിംഗ് വി ടി വിനീത്, കലാസംവിധാനം മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം ഷാജി കൂനൻ കൂനമാവ്, മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, പിആർഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എന്നെ നേരിട്ട് കണ്ട ഒരാളും അഹങ്കാരിയാണെന്ന് പറഞ്ഞിട്ടില്ല, കമന്റിടുന്നവർ പറയുന്നതുപോലെ ജീവിക്കാൻ പറ്റില്ല'; പ്രതികരിച്ച് ദിയ കൃഷ്ണ
വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം "സ്ലം ഡോഗ് - 33 ടെംപിൾ റോഡ്"; തബുവിന്റെ കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്