'എന്നെ നേരിട്ട് കണ്ട ഒരാളും അഹങ്കാരിയാണെന്ന് പറഞ്ഞിട്ടില്ല, കമന്റിടുന്നവർ പറയുന്നതുപോലെ ജീവിക്കാൻ പറ്റില്ല'; പ്രതികരിച്ച് ദിയ കൃഷ്ണ

Published : Aug 10, 2026, 02:37 PM IST
Diya Krishna

Synopsis

ഇഷ്ടമില്ലാത്തയാളുടെ വീടിന്റെ വെളിയിൽ പോയി എന്തിന് കല്ലെറിയണം.

സമൂഹമാധ്യമങ്ങളിൽ തനിക്കും കുടുംബത്തിനുമെതിരെ വരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ഇൻഫ്ളുവൻസറും സംരംഭകയും നടൻ കൃഷ്‍ണകുമാറിന്റെ മകളുമായ ദിയ കൃഷ്‍ണ. തന്നെ കാണാൻ ആഗ്രഹിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ താൻ വ്ളോഗ് ചെയ്യുമെന്നും ദിയ പറയുന്നു.

''എന്നെ കാണാനിഷ്ടപ്പെടുന്നവർക്കായി സമയം കണ്ടെത്തി പറ്റുമ്പോഴൊക്കെ വ്ലോഗ് ഇട്ട് പോകുന്നതാണ്. അല്ലാതെ ആരെയും വെറുപ്പിക്കാൻ വേണ്ടി ഇടുന്നതല്ല. ഞങ്ങളെ ഒട്ടും ഇഷ്ടമില്ലാത്തവരുണ്ട്. എനിക്കിഷ്ടമല്ലാത്ത, എന്നെ ദ്രോഹിച്ച ഒരുപാട് പേരുണ്ട്. എന്നും പറഞ്ഞ് അവരുടെ വീടിന്റെ പുറത്ത് കല്ലെറിയേണ്ട കാര്യമില്ല. അവർ നമ്മളെ ക്ഷണിച്ചിട്ടില്ല. പോയി നിന്ന് കല്ലെറിയുന്ന നമ്മൾ പൊട്ടൻമാരാണ്. ഇഷ്ടമില്ലാത്തയാളുടെ വീടിന്റെ വെളിയിൽ പോയി എന്തിന് കല്ലെറിയണം. അവരെ മെെൻഡ് ചെയ്യാതിരിക്കുക. ഇഷ്ടമല്ലാത്തവരെ ബ്ലോക്ക് ചെയ്യുക. എന്നെ കാണാനാഗ്രഹിക്കുന്ന ഒരാളാണെങ്കിൽ പോലും അവർക്ക് വേണ്ടി ഞാൻ വ്ലോഗ് ചെയ്യും. എന്റെ ഫാമിലിയും അവരെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് വീഡിയോ ഇടുന്നത്.

സോഷ്യൽ മീഡിയയിൽ കാണിച്ച് തരുന്നത് മാത്രമാണ് നിങ്ങൾ കാണുന്നത്. അതൊരാൾക്ക് ഫേക്ക് ചെയ്യാം. ഫേക്ക് ചെയ്യാതിരിക്കാം. നിങ്ങളെല്ലാവരും കയ്യടിച്ച് പാസാക്കുന്ന ആളായി വേണമെങ്കിൽ എനിക്ക് പെരുമാറാം. ഞാൻ വീഡിയോയിൽ കാണുന്നത് പോലെ തന്നെയാണ് യഥാർത്ഥ ജീവിതത്തിലും. ഒരുപക്ഷെ അതിലും നല്ലയാളായിരിക്കും ഞാൻ. എന്നെ നേരിട്ട് കണ്ട ഒരാളും നിങ്ങളൊരു അഹങ്കാരിയാണെന്ന് പറഞ്ഞി‌ട്ടില്ല. ഞാൻ വളരെ ഡൗൺ ‌ടു എർത്താണ്. എന്നെക്കൊണ്ട് സഹായിക്കാൻ പറ്റുന്നവരെയെല്ലാം ഞാൻ സഹായിച്ചിട്ട് മാത്രമേയുള്ളൂ. എന്നെ പറ്റിക്കാൻ പറ്റുന്നവർ എന്നെ പറ്റിച്ച് പോയിട്ടേയുള്ളൂ. അശ്വിന്റെയും എന്റെയും കുടുംബങ്ങൾ സന്തോഷത്തോടെയാണ് കഴിയുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ഒരു പ്രശ്നവുമില്ല. നിങ്ങളെ കാണിക്കുന്നത് മാത്രമേ നിങ്ങൾ കാണുന്നുള്ളൂ. ഒരു റിയൽ ആളെയാണ് ഇഷ്ടപ്പെടുന്നതെങ്കിൽ നിങ്ങളെന്റെ വീഡിയോ കണ്ടാൽ മതി. കമന്റിടുന്നവർ പറയുന്നത് പോലെ ജീവിക്കാൻ ഈ ലോകത്താർക്കും പറ്റില്ല'', ദിയ വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം "സ്ലം ഡോഗ് - 33 ടെംപിൾ റോഡ്"; തബുവിന്റെ കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്
കുഞ്ചാക്കോ ബോബൻ - മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ 'ഹെയ്ൽ മേരി'; ചിത്രീകരണം ആരംഭിച്ചു