2019ല്‍ റിലീസ് ചെയ്‍ത ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കിന് എങ്ങനെ 2018ലെ അവാര്‍ഡുകള്‍ ലഭിച്ചു; ഉത്തരം ഇതാണ്

By Web TeamFirst Published Aug 10, 2019, 12:01 PM IST
Highlights

സെൻട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റി തിയതിയാണ് ദേശീയ അവാര്‍ഡിന് പരിഗണിക്കുക.

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് റിലീസ് ചെയ്‍തത് 2019ലായിരുന്നു. ജനുവരി 11ന് റിലീസ് ചെയ്‍ത ചിത്രം 2018ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടി. മികച്ച സംവിധായകനമടക്കുള്ള അവാര്‍ഡുകള്‍ നേടി. മികച്ച നടനായി ചിത്രത്തിലെ പ്രകടനത്തിന് വിക്കി കൌശല്‍ തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ 2019ല്‍ റിലീസ് ചെയ്‍ത സിനിമയ്‍ക്ക് എങ്ങനെ 2018ലെ അവാര്‍ഡ് കിട്ടിയെന്ന ചോദ്യവും ഉയര്‍ന്നു.

എന്നാല്‍ റിലീസ് തിയതി വെച്ചല്ല ചിത്രം അവാര്‍ഡിന് പരിഗണിക്കുക. മറിച്ച് സെൻട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റി തിയതിയാണ് ദേശീയ അവാര്‍ഡിന് പരിഗണിക്കുക. അതിനാലാണ് 2018 ഡിസംബര്‍ 31ന് സെൻസര്‍ കഴിഞ്ഞ ചിത്രം ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്.   തൊട്ടടുത്ത മാസം തന്നെ റിലീസ് ചെയ്‍ത ചിത്രം തിയേറ്ററുകളില്‍ വൻ വിജയവും നേടി.

സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകള്‍ കുറവായ അവസ്ഥയാണെന്ന് അവാര്‍ഡ് നേട്ടത്തോട് വിക്കി കൌശല്‍ പ്രതികരിച്ചിരുന്നു. ഇന്ത്യൻ ആര്‍മിക്കാണ് തന്റെ അവാര്‍ഡ് സമര്‍പ്പിക്കുന്നത് എന്നും വിക്കി കൌശല്‍ പറയുന്നു. അന്ധാദുൻ എന്ന സിനിമയിലെ  അഭിനയത്തിന് ആയുഷ്‍മാൻ ഖുറാനയ്‍ക്കും മികച്ച നടനുള്ള പുരസ്‍കാരം ലഭിച്ചിരുന്നു.

ഇന്ത്യൻ ചലച്ചിത്ര അവാര്‍ഡ് ജൂറി എന്റെ അഭിനയത്തെ അംഗീകരിച്ചിരിക്കുന്നുവെന്നത് എന്റെയും കുടുംബത്തിന്റെയും മികച്ച അനുഭവമാണ്. ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്കിലെ എന്റെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതിന് ജൂറിയിലെ ഓരോ അംഗത്തിനോടും നന്ദി പറയുന്നു. വ്യക്തിയെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ആദരിക്കുന്ന ആള്‍ക്കൊപ്പം മികച്ച നടനുള്ള അവാര്‍ഡ് പങ്കിടുന്നതിലും സന്തോഷവാനാണ്. ആയുഷ്‍മാൻ ഖറാന, അഭിനന്ദനങ്ങള്‍ സഹോദരാ. എന്റെ മാതാപിതാക്കള്‍ക്കും, ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയുടെ ഓരോ പ്രവര്‍ത്തകര്‍ക്കും, നമ്മുടെ രാജ്യത്തിനും അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കും അവാര്‍ഡ് സമര്‍പ്പിക്കുന്നു- വിക്കി കൌശാല്‍ പറയുന്നു.

click me!