ഹൃദു ഹാറൂണിന്റെ 'മേനേ പ്യാർ കിയ'യില്‍ 'ആര്യന്‍': ഫസ്റ്റ് ലുക്ക് പുറത്ത്

Published : Jun 29, 2025, 04:48 PM IST
Hridu Haroon to play Aryan in new film Mane Pyar Kiya first look poster

Synopsis

ഹൃദു ഹാറൂണിന്റെ പുതിയ ചിത്രമായ 'മേനേ പ്യാർ കിയ'യിലെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പ്രണയവും ആക്ഷനും നിറഞ്ഞ ചിത്രത്തിൽ പ്രീതി മുകുന്ദൻ നായികയായി അരങ്ങേറ്റം കുറിക്കുന്നു. 

കൊച്ചി: മലയാളം, ഹിന്ദി,തമിഴ് ഭാഷകളിൽ ശ്രദ്ധ നേടിയ നടന്‍ ഹൃദു ഹാറൂണിന്‍റെ ജന്മദിനത്തില്‍ പുതിയ മലയാളം ചിത്രമായ 'മേനേ പ്യാർ കിയയിലെ കഥാപാത്രം 'ആര്യൻ' ന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കി. പ്രണയവും,ആക്ഷനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് 'മേനേ പ്യാർ കിയാ'

‘മന്ദാകിനി’ എന്ന സൂപ്പർഹിറ്റ്‌ റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം സ്പൈയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് ഫൈസൽ ഫസിലുദ്ദീൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു 'മേനേ പ്യാർ കിയയിൽ', ഹൃദു ഹാറൂണിനൊപ്പം പ്രീതി മുകുന്ദൻ, അഷ്കർ അലി, മിദൂട്ടി, അർജ്യോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങിളിലെത്തുന്നത്. 'ആസൈ കൂടൈ' എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

മുറ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന “മേനേ പ്യാർ കിയ” ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്.

ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിsẞൻ കിംഗ്സിലി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന ,ജഗദീഷ് ജനാർദ്ദനൻ, ജീവിത റെക്സ്, ബിബിൻ പെരുമ്പിള്ളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-അജ്മൽ ഹസ്ബുള്ള, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, മേക്കപ്പ്-ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, സംഘട്ടനം-കലൈ കിംങ്സൺ, പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ, ഡിഐ- ബിലാൽ റഷീദ്

അസ്സോസിയേറ്റ് ഡയറക്ടർ-അശ്വിൻ മോഹൻ, ഷിഹാൻ മുഹമ്മദ്, വിഷ്ണു രവി, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ-യെല്ലോ ടൂത്സ്, വിതരണം- സ്പയർ പ്രൊഡക്ഷൻസ്, അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ, പിആർഒ-എ എസ് ദിനേശ്,ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മദ്യപിച്ചയാൾ ഓടിച്ചിരുന്ന വാഹനം വന്നിടിച്ചത് നടി നോറ ഫത്തേഹി സ‌‌ഞ്ചരിച്ചിരുന്ന കാറിൽ; താരം സുരക്ഷിത, കേസെടുത്ത് പൊലീസ്
ഭാര്യയേയും മക്കളേയും ഉപദ്രവിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദനം, പരാതി നൽകാൻ കുടുംബം