ഹൃത്വിക് റോഷനും ദീപികയും ഒന്നിക്കുന്നു; സിദ്ധാര്‍ഥ് ആനന്ദിന്റെ 'ഫൈറ്റര്‍' വരുന്നു

Web Desk   | Asianet News
Published : Jan 10, 2021, 11:10 PM ISTUpdated : Jan 10, 2021, 11:12 PM IST
ഹൃത്വിക് റോഷനും ദീപികയും ഒന്നിക്കുന്നു; സിദ്ധാര്‍ഥ് ആനന്ദിന്റെ 'ഫൈറ്റര്‍' വരുന്നു

Synopsis

സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദിന്റെ പുതിയ ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബോളിവുഡിലും തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള താരങ്ങളാണ് ഹൃത്വിക് റോഷനും ദീപിക പദുകോണും. ബോളിവുഡിലാണ് ഇരുവരും സജീവമെങ്കിലും താരങ്ങളുടെ ചിത്രങ്ങൾ തെന്നിന്ത്യയിലും മികച്ച കാഴ്ചക്കാരെ നേടാറുണ്ട്. ഇപ്പോഴിത ഇതാദ്യമായി പ്രേക്ഷകരുടെ പ്രിയപ്പ‍െട്ട താരങ്ങൾ ഒന്നിക്കുകയാണ്.

സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദിന്റെ പുതിയ ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫൈറ്റര്‍ എന്നാണ് ചിത്രത്തിന്റെ പേര്. 2021 സെപ്തംബറില്‍ ചിത്രം പുറത്തിറങ്ങും.

ഹൃത്വികിന്റെ തന്നെ സൂപ്പര്‍ഹിറ്റായ ബാങ് ബാങ്, വാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധാര്‍ഥ് ആനന്ദ്. ഹൃത്വികിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. 

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍