Hrithik Roshan and Kareena Kapoor : നീണ്ട ഇടവേളക്ക് ശേഷം കരീന- ഹൃത്വിക് ജോഡികൾ വീണ്ടും; ആവേശത്തിൽ ആരാധകർ

Web Desk   | Asianet News
Published : Jan 27, 2022, 10:32 AM ISTUpdated : Jan 27, 2022, 10:43 AM IST
Hrithik Roshan and Kareena Kapoor : നീണ്ട ഇടവേളക്ക് ശേഷം കരീന- ഹൃത്വിക് ജോഡികൾ വീണ്ടും; ആവേശത്തിൽ ആരാധകർ

Synopsis

വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്.

ബോളിവുഡിന്റെ പ്രിയ താരങ്ങളാണ് കരീന കപൂറും(Kareena Kapoor) ഹൃത്വിക് റോഷനും(Hrithik Roshan). ഇരുവരും ജോഡികളായെത്തിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. 'കഭി ഖുശി കഭി ഗം'(Kabhi Khushi Kabhie Ghum) എന്ന ചിത്രത്തിലാണ് താരങ്ങൾ ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. അതാകട്ടെ ബോളിവുഡിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായി മാറി. ഇപ്പോഴിതാ ഈ താര ജോഡികൾ വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 

ബോളിവുഡ് ലൈഫിന്റെ റിപ്പോർട്ട് അനുസരിച്ച്  നീണ്ട 19 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ജംഗ്‌ലീ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒരു ചിത്രത്തിനായി പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് അഭിനേതാക്കളെ സമീപിച്ചതായാണ് വാർത്ത. ചിത്രത്തിന് 'ഉലജ്' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണെന്നും താരങ്ങളുടെ ഡേറ്റ് ലഭ്യതയെ ആശ്രയിച്ചാകും തുടർ നടപടികൾ. 2003ലെ 'മെയിൻ പ്രേം കി ദീവാനി ഹൂ' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചു സ്‌ക്രീനിൽ എത്തിയത്.

അക്ഷയ് കുമാർ, ദിൽജിത് ദോസഞ്ച്, കിയാര അദ്വാനി എന്നിവർക്കൊപ്പമുള്ള ഗുഡ് ന്യൂസിലാണ് കരീന അവസാനമായി അഭിനയിച്ചത്. മൂന്ന് സിനിമകളാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ആമിർ ഖാനൊപ്പമുള്ള ലാൽ സിംഗ് ഛദ്ദ, ഹൻസൽ മേത്തയ്‌ക്കൊപ്പമുള്ള ഒരു പ്രോജക്‌റ്റ്, കരൺ ജോഹറിന്റെ തഖ്ത് എന്നിവയാണ് ചിത്രങ്ങൾ.

ഹൃത്വിക്കിനും മൂന്ന് സിനിമകളുണ്ട്. വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. ഈ മാസം ആദ്യം തന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹം ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരുന്നു. സെയ്ഫ് അലി ഖാനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷിന്റെ ടോക്സികിന്റെ പുതിയ പോസ്റ്റർ റിലീസായി, അണിയറ പ്രവർത്തകരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു