
വലിയൊരു ഇടവേളയ്ക്കു ശേഷം ഹിന്ദി സിനിമാപ്രേമികളെ തിയറ്ററുകളിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍. ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. പഠാന്‍ വന്‍ വിജയം നേടുമ്പോള്‍ സിദ്ധാര്‍ഥിന്‍റെ ഒരു അപ്കമിംഗ് പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങളാണ് മാധ്യമങ്ങളില്‍ നിറയുന്നത്.
തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് സിദ്ധാര്‍ഥ് ആനന്ദിനെ സംവിധായകനാക്കി ഒരു ചിത്രം നിര്‍മ്മിക്കാന്‍ ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പ്രഭാസ് ആണ് ഈ പ്രോജക്റ്റില്‍ ആദ്യം പറഞ്ഞുകേട്ടിരുന്നത്. ഒപ്പം ബോളിവുഡില്‍ നിന്ന് ഹൃത്വിക് റോഷനും. ഒരു അന്തിമ കരാറിലേക്ക് എത്താനെ നില്‍ക്കുകയായിരുന്നു ഈ പ്രോജക്റ്റ്. എന്നാല്‍ ഇപ്പോഴിതാ ഈ പ്രോജക്റ്റ് ഫൈനലൈസ് ചെയ്തതായ വാര്‍ത്തകളാണ് പുറത്തെത്തുന്നത്. തെലുങ്കിലെ പ്രമുഖ മാധ്യമങ്ങളാണ് ഈ പ്രോജക്റ്റ് സ്ഥിരീകരിച്ചതായ വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്.
പഠാന്‍റെ വന്‍ വിജയമാണ് നിര്‍മ്മാതാക്കളെക്കൊണ്ട് പെട്ടെന്നൊരു തീരുമാനം എടുപ്പിച്ചതെന്ന് ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ബിഗ് ബജറ്റ് ചിത്രം വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന സംവിധായകനാണ് സിദ്ധാര്‍ഥ് എന്ന് മൈത്രി മൂവി മേക്കേഴ്സ് മനസിലാക്കിയിട്ടുണ്ടെന്നും. ഇന്ത്യന്‍ സിനിമയ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബജറ്റിലാവും ഈ ചിത്രം ഒരുങ്ങുകയെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഈ പ്രോജക്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് നിലവില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു സിനിമ സിദ്ധാര്‍ഥ് ആനന്ദിന് പൂര്‍ത്തീകരിക്കാനുണ്ട്. ഹൃത്വിക് റോഷനാണ് ഈ ചിത്രത്തിലെയും നായകന്‍.
ALSO READ : അഞ്ചില്‍ നാല് ദിനങ്ങളിലും 50 കോടിക്ക് മുകളില്‍; ബോക്സ് ഓഫീസ് 'കിംഗ്' ആയി ഷാരൂഖ് ഖാന്‍
തുടര്‍ച്ചയായ രണ്ട് വന്‍ വിജയങ്ങളുടെ തിളക്കത്തിലാണ് സിദ്ധാര്‍ഥ് ആനന്ദ്. പഠാന് മുന്‍പ് 2019 ല്‍ തിയറ്ററുകളിലെത്തിയ വാര്‍ എന്ന ചിത്രവും മികച്ച ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. ഹൃഥ്വിക് റോഷനും ടൈഗര്‍ ഷ്രോഫുമായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ