കണക്കും ജീവിതവും തമ്മിലെന്ത് വ്യത്യാസം; ഹൃത്വിക് റോഷൻ ചോദിക്കുന്നു

By Web TeamFirst Published Jun 11, 2019, 5:51 PM IST
Highlights

ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ സിനിമയാണ് സൂപ്പര്‍ 30.  ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷൻ അഭിനയിക്കുന്നത്. ചിത്രത്തിലെ രംഗങ്ങളുടെ ഫോട്ടോകള്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയ ഒരു ഫോട്ടോ കൂടി ഹൃത്വിക് റോഷൻ പുറത്തുവിട്ടു. സിനിമയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള ഫോട്ടോയാണ് ഹൃത്വിക് റോഷൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ജീവിതവും കണക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഹൃത്വിക് റോഷൻ സാമൂഹ്യമാധ്യമത്തില്‍ എഴുതുകയും ചെയ്‍തിട്ടുണ്ട്. ജീവിതവും കണക്കും തമ്മില്‍ എന്താണ് വ്യത്യാസം. ഒരു വ്യത്യാസവുമില്ല. രണ്ടിലും പ്രശ്‍നങ്ങളുണ്ട്. അതുകൊണ്ടു പുഞ്ചിരിയോടെ അതിന് പരിഹാരം കണ്ടെത്തുക. എല്ലാ പ്രശ്‍നങ്ങള്‍ക്കും പരിഹാരം കണ്ടുപിടിക്കുക. പ്രശ്‍നവും അതിന്റെ പരിഹാരത്തിന്റെയും ഇടയിലാണ് ആനന്ദം- ഹൃത്വിക് റോഷൻ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നു. ചിത്രത്തിലെ കഥാപാത്രത്തെ മെച്ചപ്പെടുത്താനായി നേരത്തെ ഹൃത്വിക് റോഷൻ ആനന്ദ് കുമാറിനെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു.  സാധാരണക്കാരായ വിദ്യാര്‍ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. സിനിമയിലും ആനന്ദ് കുമാറിന്റെ ജീവിതം തന്നെയാണ് പറയുന്നത്. ചിത്രം ജൂലൈ 12നായിരിക്കും റിലീസ് ചെയ്യുക. ഹൃത്വിക് റോഷൻ മികച്ച അഭിനയമാണ് ചിത്രത്തില്‍ നടത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൃണാല്‍ ആണ് ചിത്രത്തിലെ നായിക. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

click me!