ഹം ദൊ ഹമാരെ ദൊ, രാജ്‍കുമാര്‍ റാവു ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Oct 06, 2021, 01:42 PM IST
ഹം ദൊ ഹമാരെ ദൊ, രാജ്‍കുമാര്‍ റാവു ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

Synopsis

രാജ്‍കുമാര്‍ റാവു നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.  

രാജ്‍കുമാര്‍ റാവു (Rajkumar Rao) നായകനാകുന്ന ചിത്രമാണ് ഹം ദൊ ഹമാരെ ദൊ. അഭിഷേക് ജെയ്ൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമാശയ്‍ക്കും പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമാണ്. ഹം ദൊ ഹമാരെ ദൊയുടെ ടീസര്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രശാന്ത ഝാ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാജ്‍കുമാര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സച്ചിൻ ജാഗര്‍ ആണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. രാജ്‍കുമാറിന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്. രാജ്‍കുമാര്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെ ടീസര്‍ സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ദിനേശ് വിജൻ ആണ് ചിത്രം നിര്‍മിക്കുന്നത്.

പരേഷ് റാവല്‍, രത്‍ന പതാക് ഷാ, അപര്‍ശക്തി ഖുറാന, മനു റിഷി ചദ്ധ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. രാജ്‍കുമാര്‍ റാവുവിന്റെ ജോഡിയായിട്ടുതന്നെയാണ് ചിത്രത്തില്‍ കൃതി സനോണ്‍ അഭിനയിക്കുന്നത്. ദീപാവിലിക്കാകും രാജ്‍കുമാര്‍ റാവു ചിത്രം പ്രദര്‍ശനത്തിന് എത്തുക. രാജ്‍കുമാര്‍ നായകനായി ഏറ്റവുമൊടുവിലെത്തിയ ചിത്രം റൂഹിയാണ്.  ഹിറ്റ് ദ ഫസ്റ്റ് കേസ് ആണ് രാജ്‍കുമാര്‍ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'വെറി' മാര്‍ച്ചില്‍ തിയറ്ററുകളിലേക്ക്
4 കെ ദൃശ്യമികവില്‍ 'പറയാതെ അറിയാതെ'; 'ഉദയനാണ് താരം' റീ റിലീസ് വെള്ളിയാഴ്ച