അനുമോളിൽ ഇഷ്ടമില്ലാത്ത ഒരേയൊരു കാര്യം'; വീഡിയോയുമായി ഭുവനേഷ്

Published : Oct 26, 2026, 01:43 PM IST
Bhuvanesh

Synopsis

നടി അനുമോളെ കുറിച്ച് ഭര്‍ത്താവ്.

അടുത്തിടെയായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനുമോളുടെ വിവാഹം. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് ആണ് വരൻ. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഗുരുവായൂരിൽ വെച്ച് ഇരുവരും വിവാഹിതരായത്. അതിനു മുൻപേ ജൂണിൽ ചെന്നൈയിൽ വെച്ച് തമിഴ് ആചാരപ്രകാരം താലികെട്ട് നടന്നിരുന്നു. ഭുവനേഷിനെ പരിചയപ്പെട്ട കഥയും അനുമോൾ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഭുവനേഷും യൂട്യൂബ് ചാനലുമായി സജീവമാണ്. തന്റെ ഇഷ്ടങ്ങളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചുമൊക്കെ ഭുവനേഷ് പുതിയ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. അനുമോളും ഭുവനേഷിനൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

''എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ചോറും വത്തക്കുളമ്പുമാണ്, ആഗ്രഹം സിനിമ നടനാവാനാണ്. ഇഷ്ടമുള്ള കളർ കറുപ്പാണ്. അനുമോളിൽ ഏറ്റവും ഇഷ്ടമില്ലാത്ത കാര്യവും, പരാതിപ്പെടുന്നതും ഒരേ ഒരു കാര്യം മാത്രമാണ്, അനുമോളുടെ ഒച്ച. വളരെ ഒച്ചത്തിലാണ് അനുമോള്‍ സംസാരിക്കുന്നത്. ജനിക്കുമ്പോഴേ തൊണ്ടയില്‍ സ്പീക്കര്‍ കൊടുത്തു എന്ന് തോന്നുന്നു. ഒച്ചത്തില്‍ സംസാരിക്കല്ലേ എന്നാണ് എപ്പോഴും അനുവിനോട് ഞാന്‍ പറയുന്ന കാര്യം. അനുമോള്‍ മാത്രമല്ല, അനുമോളുടെ വീട്ടില്‍ എല്ലാവരും ഒച്ചത്തിലാണ് സംസാരിക്കുന്നത്. അത് മാത്രം എനിക്ക് ഇഷ്ടമല്ല.'', എന്നാണ് ഭുവനേഷ് വീഡിയോയിൽ പറയുന്നത്. ''അത് എന്റെ ശീലമാണെന്നും, മാറ്റാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്'', എന്നുമായിരുന്നു അനുമോളുടെ മറുപടി. ''വിവാഹത്തിന് മുന്‍പ് ഞങ്ങള്‍ തമ്മില്‍ പരസ്പരം കണ്ട് രണ്ടോ മൂന്നോ തവണ മാത്രമാണ്. എപ്പോഴും ഫോണ്‍ വിളിക്കുകയായിരിക്കും പതിവ്. കൂടുതലും വീഡിയോ കോളുകളാണ്. അമ്മയും അടുത്തുണ്ടാവും, അതുകൊണ്ട് തന്നെ വളരെ സ്വകാര്യമായ കാര്യങ്ങളൊന്നും അധികം സംസാരിക്കാനും അവസരം കിട്ടിയിരുന്നില്ല. സത്യത്തില്‍ വിവാഹത്തിന് ശേഷമാണ് ഞങ്ങള്‍ പരസ്പരം മനസിലാക്കുന്നതും, കൂടുതല്‍ സമയം ചെലവഴിക്കുന്നതും'', എന്നും അനുമോള്‍ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റോഷൻ ബഷീറിന്റെ ത്രില്ലർ പടം 'ബാൻഡ് ഓഫ് ബ്രദേഴ്‌സി'ന്റെ ടീസർ റിലീസ് ചെയ്തു
'എന്റെ വിവാഹജീവിതം പോലും ചർച്ചയാക്കുന്നതെന്തിന്? ഒരാൾ പറയുന്നത് എല്ലാവരുടെയും അഭിപ്രായമല്ല'; സ്വന്തം ഭാഗം വിശദീകരിച്ച് അഹാന