രജനികാന്തിനൊപ്പം വീണ്ടും നയൻതാര; 'ധർമന്റെ' വെൽക്കം പോസ്റ്റർ പുറത്ത്

Published : Oct 26, 2026, 12:27 PM IST
Dharman

Synopsis

രജനികാന്തിനെ നായകനാക്കി കമൽഹാസൻ നിർമ്മിക്കുന്ന പുതിയ ചിത്രമായ 'ധർമനി'ൽ നയൻതാരയും അഭിനയിക്കുന്നു. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സിമ്രൻ, രാശി ഖന്ന, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രജനികാന്തിനെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം ‘ധര്‍മനി’ൽ നയൻതാരയും. നിർമാതാക്കളാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്. നയന്‍താരയും രജനികാന്തും ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോ പങ്കുവച്ച് ‘THE AURA IS DOUBLE’ എന്ന കുറിപ്പോടെയാണ് വെൽക്കം പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 'ഓ മൈ കടവുളേ', 'ഡ്രാഗൺ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അശ്വത് മാരിമുത്തുവാണ് 'ധർമൻ' സംവിധാനം ചെയ്യുന്നത്.

അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം നയൻതാരയും രജനികാന്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ധർമൻ. ചന്ദ്രമുഖി, കുസേലൻ, ദർബാർ എന്നീ ചിത്രങ്ങളിലും നയന്‍താര സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസൻ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റും ചേര്‍ന്നാണ് ധര്‍മന്റെ നിര്‍മ്മാണം. സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. നികേത് ബൊമ്മി ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും നിർവഹിക്കുന്നു. രജനികാന്തിന്‍റെ 173-മാത്തെ സിനിമയായ ‘ധര്‍മനി’ല്‍ സിമ്രൻ, രാശി ഖന്ന, യോഗി ബാബു തുടങ്ങി വന്‍ താരനിര തന്നെയുണ്ട്.

നെൽസൺ സംവിധാനം ചെയ്ത ജയിലർ 2 ആണ് രജനികാന്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ 710 കോടി രൂപയാണ് ഇതുവരെ ജയിലര്‍ 2 നേടിയത് എന്ന് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തിയ ചിത്രത്തിൽ ശിവ രാജ്കുമാറും മോഹൻലാലും തിരിച്ചെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്. രചന, സംവിധാനം: നെൽസൺ നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ. നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി ആൻ ഒറിജിനൽ! ടൈം ട്രാവലിന്റെ കൗതുകവുമായി ‘ഒറിജിനൽ’; പ്രേക്ഷകശ്രദ്ധ നേടി ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു
ജയസൂര്യ - വിനായകൻ ചിത്രം ‘ടൈറ്റൻസി’ന്റെ സക്സസ് ടീസർ പുറത്ത്