'അനുവിന്റെ ബോൾഡ്നെസ് ആണ് ഏറ്റവുമധികം ഇഷ്ടപ്പെട്ടത്'; തുറന്നുപറഞ്ഞ് ഭുവനേഷ്

Published : Nov 21, 2026, 10:18 AM IST
Anumol

Synopsis

അനുവിന്റെ ബോൾഡ്നെസ് ആണ് തനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടതെന്ന് ഭുവനേഷ് പറയുന്നു.

വിവാഹശേഷം ആദ്യമായി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പരസ്പരം കണ്ടതിനെക്കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ മനസു തുറന്ന് മിനിസ്ക്രീൻ താരവും ബിഗ് ബോസ് വിജയിയുമായ അനുമോളും ഭർത്താവ് ഭുവനേഷും. അനുവിന്റെ ബോൾഡ്നെസ് ആണ് തനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടതെന്ന് ഭുവനേഷ് പറയുന്നു.

''ബിഗ് ബോസിനു ശേഷം സെറ്റില്‍ഡ് ആവാന്‍ എല്ലാവരും നിര്‍ബന്ധിച്ചിരുന്നു. കല്യാണം കഴിഞ്ഞ് കുടുംബമായി ജീവിക്കാന്‍ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ പെട്ടന്ന് എങ്ങനെ ആളെ കണ്ടെത്തും എന്നൊന്നും അറിയില്ലായിരുന്നു. പലരും പല ആളുകളെക്കുറിച്ചും പറഞ്ഞു. അങ്ങനെ നിർദേശിച്ച പേരായിരുന്നു ഭുവന്റേതും. ഇൻസ്റ്റഗ്രാമിൽ നോക്കിയപ്പോള്‍, ഭുവന്റെ വീഡിയോ നേരത്തെ കണ്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട് ലൈക്ക് അടിക്കുകയും ഫോളോ ചെയ്യുകയും ചെയ്തിരുന്നു. തിരിച്ച് ഫോളോ ചെയ്യാതെയായപ്പോള്‍ ഞാൻ അണ്‍ഫോളോ ചെയ്തു. അത് ഭുവൻ ശ്രദ്ധിച്ചിട്ടുപോലുമുണ്ടാകില്ല. വീണ്ടും ഫോളോ ചെയ്യുകയും ഇന്‍സ്റ്റഗ്രാമിലൂടെ മേസേജ് അയച്ചു തുടങ്ങുകയും ചെയ്തു. ഞങ്ങൾക്ക് ചില കോമൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. പലവഴി അന്വേഷിച്ചതിന് ശേഷമാണ് ഒടുവിൽ കല്യാണത്തിലേക്ക് എത്തിയത്'', അമൃത ടിവിയിലെ ആനീസ് കിച്ചൺ പരിപാടിയിൽ സംസാരിച്ചുകൊണ്ട് അനുമോൾ പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടി ബോള്‍ഡ് ആയിരിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു ഭുവനേഷിന്റെ പ്രതികരണം. ''അനു ചെറുപ്പം മുതലേ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന, സ്വന്തമായ നിലപാടുകളുള്ള, എന്തും കൃത്യമായി ചെയ്യുന്ന കരുത്തുള്ള പെണ്‍കുട്ടിയാണ്. അതോടെ കണ്ണും പൂട്ടി ഓകെ പറഞ്ഞു. അനുവില്‍ ഏറ്റവും ഇഷ്ടമുള്ള ക്വാളിറ്റിയും ആ ബോള്‍ഡ്‌നെസ് തന്നെയാണ്. അനുവിന്റെ അഭിനയമൊക്കെ വലിയ ഇഷ്ടമാണ്. എനിക്ക് പലതും പഠിപ്പിച്ചു തരണേ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഭാര്യ എന്നതിനപ്പുറം ഞങ്ങള്‍ രണ്ട് പേരും നല്ല സുഹൃത്തുക്കളാണ്. ഇതുവരെ ഭാര്യാ, ഭര്‍ത്താവ് എന്ന ഫീല്‍ വന്നിട്ടില്ല, നല്ല സുഹൃത്തുക്കളായിട്ട് തന്നെയാണ് ഇപ്പോഴും തുടരുന്നത്'', ഭുവനേഷ് കൂട്ടിച്ചേർത്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ക്ലാസും മാസും നിറഞ്ഞ ഓപ്പറേഷൻ; മമ്മൂട്ടി - ധനുഷ് - സായി പല്ലവി ചിത്രം 'ഓം' കയ്യടി നേടുന്നു.
പ്രേക്ഷകരെ ഭ്രമിപ്പിച്ച് 90 ൽ നിന്നും 145 തിയറ്ററുകളിലേക്ക്; അവസാനിക്കാത്ത നിഗൂഡതകളുമായി 'ഭൗമ' രണ്ടാം വാരത്തിലേക്ക്