
നടി ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ് (ശിവാസ്) സംവിധായകനാവുന്നു. അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉര്‍വശിയാണ്. എൽ ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്ന ഉർവശിയോടൊപ്പം ഹൃദയം എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ഇതെന്നും അണിയറക്കാര്‍ അറിയിക്കുന്നു. അനിൽ നായർ ആണ് ഛായാഗ്രഹണം. അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു.
എഡിറ്റിംഗ് ഷൈജൽ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ റെജിവാൻ അബ്ദുൽ ബഷീർ, കലാസംവിധാനം രാജേഷ് മേനോൻ, കോസ്റ്റ്യൂംസ് കുമാർ എടപ്പാൾ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ ധനേശൻ, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, പോസ്റ്റർ ഡിസൈനിംഗ് ജയറാം രാമചന്ദ്രൻ, പി ആർ ഒ- എ എസ് ദിനേശ്.
ALSO READ : 'മണ്‍ഡേ ടെസ്റ്റ്' പാസായോ കാതല്‍? മമ്മൂട്ടി ചിത്രം അഞ്ച് ദിവസം കൊണ്ട് നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം