
ചില സിനിമകൾ അങ്ങനെയാണ്, പ്രഖ്യാപനം മുതൽ സിനിമാ പ്രേമികൾക്കിടയിൽ ഏറെ പ്രതീക്ഷയും കാത്തിരിപ്പും ഉയർത്തും. അതിന്റെ കാസ്റ്റിംഗ്, മറ്റ് അണിയറപ്രവർത്തകർ, പ്രമേയം ഒക്കെയാകും അതിന് പ്രധാന കാരണം. 2026 അവസാനിക്കാൻ ആറ് മാസം ബാക്കി നിൽക്കെ ഇത്തരത്തിൽ ആകാംക്ഷ ഉയർത്തുന്ന നിരവധി സിനിമകൾ വിവിധ ഇന്റസ്ട്രികളിൽ നിന്നും വരാനിരിക്കുന്നുണ്ട്. അത്തരത്തിൽ റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഐഎംഡിബി.
20 സിനിമകളുടെ ലിസ്റ്റാണ് ഐഎംഡിബി പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ മുതൽ ഡിസംബർ വരെ റിലീസിനുള്ള സിനിമകളാണിവ. ബ്രഹ്മാണ്ഡ സിനിമകൾക്കൊപ്പം മലയാളത്തിൽ നിന്നും രണ്ട് സിനിമകളും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയാണ് അതിലൊരു ചിത്രം. പൃഥ്വിരാജിനൊപ്പം മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിനായി മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം ആണ് രണ്ടാമത്തെ മലയാള പടം. ദുൽഖർ സൽമാൻ ആണ് നായകൻ.
ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന രാമായണ ചാപ്റ്റർ 1 ആണ്. രാമായണ കഥ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം നിതേഷ് തിവാരി ആണ് സംവിധാനം. രണ്ട് ഭാഗങ്ങളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആകെ മുതൽ മുടക്ക് 4,000 കോടിയാണ്. ആദ്യഭാഗത്തിന്റെ ചെലവ് 835 മുതൽ 900 കോടി വരെയാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് മൂന്നാം സ്ഥാനത്തുണ്ട്.
ഐഎംഡിബി ലിസ്റ്റിലെ 20 സിനിമകൾ
രാമായണ പാര്‍ട്ട് 1
ആല്‍ഫ
ടോക്സിക്
കിംഗ്
ധമാല്‍ 4
ദൃശ്യം 3(ഹിന്ദി)
വിശ്വനാഥ് ആന്‍ഡ് സണ്‍സ്
മിര്‍സാപൂര്‍: ദ മൂവി
ഹൈവാന്‍
ഈഥ
awarapan 2
IKKA
അരശന്‍
ഖലീഫ
ഐ ആം ഗെയിം
രണബലി
ശക്തി ശാലിനി
ഇദയം മുരളി
സിഗ്മ
Vvan - Force of the Forrest
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ