'മഹാനടിക്ക് ശേഷം ആറ് മാസത്തോളം എനിക്ക് സിനിമയൊന്നും ലഭിച്ചില്ല', വെളിപ്പെടുത്തി നടി കീര്‍ത്തി സുരേഷ്

Published : Nov 24, 2025, 10:53 AM IST
Keerthy Suresh

Synopsis

മഹാനടിയിലൂടെ കീര്‍ത്തി സുരേഷിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

കീര്‍ത്തി സുരേഷ് നായികയായി വന്ന ചിത്രമായിരുന്നു മഹാനടി. നാഗ് അശ്വിൻ ആണ് സംവിധാനം. ചിത്രത്തില്‍ സാവിത്രിയായിട്ടായിരുന്നു കീര്‍ത്തി വേഷമിട്ടത്. നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയ ചിത്രവും ആയിരുന്നു മഹാനടി. മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരവും ചിത്രത്തിലെ പ്രകടനത്തിന് കീര്‍ത്തി സുരേഷിന് ലഭിച്ചു. എന്നാല്‍ മഹാനടിയുടെ വിജയത്തിന് ശേഷം തനിക്ക് സിനിമയൊന്നും ലഭിച്ചില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.

മഹാനടിക്ക് ശേഷം തനിക്ക് ആറു മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല എന്നാണ് കീര്‍ത്തി സുരേഷ് പറഞ്ഞത്. ആരും എന്നോട് കഥ പോലും പറഞ്ഞില്ല ആ സമയത്ത്. ഞാൻ തെറ്റായി ഒന്നും ചെയ്‍തിരുന്നില്ല. അതുകൊണ്ട് നിരാശയും എനിക്ക് ഉണ്ടായിരുന്നില്ല. സംവിധായകര്‍ എനിക്ക് വേണ്ടി മികച്ച രു കഥാപാത്രം ഒരുക്കാൻ സമയമെടുക്കുന്നുവെന്ന് ഞാൻ സ്വയം കരുതി. അതിനെ പൊസീറ്റീവായി ഞാൻ ഉപയോദഗിച്ചു. അന്ന് ഉണ്ടായ ഇടവേള മേക്കോവറിനായി ഉപയോഗിച്ചു എന്നും പറയുകയാണ് കീര്‍ത്തി സുരേഷ്.

മഹാനടിയില്‍ ദുല്‍ഖര്‍, സാമന്ത, വിജയ് ദേവരകൊണ്ട തുടങ്ങിയവര്‍ വേഷ,മിട്ടിരുന്നു. ജെമിനി ഗണേശൻ ആയിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിട്ടത്. നടി സാവിത്രിയുടെ ജീവിതം പറഞ്ഞ ചിത്രം കീര്‍ത്തി സുരേഷിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി മാറിയിരുന്നു.

ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ നായികകളിൽ ഒരാളായ കീർത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘റിവോൾവർ റീറ്റ’ ആണ്. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തിൽ വൈവിധ്യമാർന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നുവെന്ന് ട്രെയ്‍ലർ വ്യക്തമാക്കുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ സീനുകളും ഹാസ്യത്തിന്റെ മേന്മയും ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന ട്രെയ്‍ലർ, പ്രേക്ഷകർക്ക് ഒരു പുതു അനുഭവം പ്രതീക്ഷിക്കാമെന്ന് സൂചിപ്പിക്കുന്നു. സാങ്കേതിക സംഘത്തിലെ മികച്ച പ്രകടനം, പശ്ചാത്തല സംഗീതത്തിലെ തീവ്രത, കഥാപാത്രങ്ങളുടെ ശക്തമായ അവതരണം എന്നിവ കൂടി ചേർന്ന്, ‘റിവോൾവർ റീറ്റ’ വർഷത്തിലെ ഏറ്റവും കൗതുകകരമായ റിലീസുകളിലൊന്നാകുമെന്നാണ് സിനിമാപ്രേമികളുടെ പ്രാഥമിക പ്രതികരണങ്ങൾ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അതിൻറെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് 'മഹാനടി'-യിലൂടെ ഇതിനോടകം തെളിയിച്ച കീർത്തിയ്ക്ക് 'റിവോൾവർ റിറ്റ'യിലെ ലീഡ് റോൾ കരിയറിൽ ഒരു പുതിയ ദിശ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും നിരൂപകരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ