
പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് നീരജ് മാധവ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി പിന്നീട് സഹനടനായും നായകനായി തിളങ്ങിയ നീരജ് റാപ്പറായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നീരജ് മാധവ് നായകനായി എത്തുന്ന ഏലിയൻ- കോമഡി ചിത്രം പ്ലൂട്ടോ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. അൽത്താഫ് സലിം ആണ് ചിത്രത്തിൽ ഏലിയൻ ആയി എത്തുന്നത്.
ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് അവസരങ്ങൾ ചോദിച്ചപ്പോൾ താൻ നേരിട്ട കാര്യങ്ങളെ കുറിച്ച് നീരജ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. അവസരങ്ങൾ ഇപ്പോഴകും തേടിപോകണമെന്നും അല്ലാതെവരുന്നവ ഇപ്പോഴും ഉണ്ടാവില്ലെന്നും പറഞ്ഞ നീരജ് മാധവ്, മുമ്പ് അവസരങ്ങൾ ചോദിച്ച ചില സാഹചര്യങ്ങളിൽ കടുത്ത അപമാനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
"എന്റെ സ്ട്രോങ്ങ് ഏരിയ ക്രിയേഷൻ ആണ്. അതുകൊണ്ട് നമുക്കുള്ള കഴിവുകൾ വെച്ച് മുന്നോട്ട് പോവുക എന്നുള്ളതാണ് പ്രധാനം. നമ്മൾ അവസരങ്ങൾ തേടിപ്പോകണം. നമ്മളെ തേടി ഒന്നും സ്വയം വരില്ല. എനിക്ക് ലഭിച്ച രണ്ട് വലിയ പ്രൊജക്റ്റുകൾ ഞാൻ ഒന്നും ചെയ്യാതെ തന്നെ എന്നെ തേടി വന്നതാണ്. ഫാമിലി മാൻ വെബ് സീരീസും ആർ.ഡി.എക്സ് സിനിമയുമൊക്കെ അങ്ങനെ കിട്ടിയതാണ്. അങ്ങനെയൊക്കെ സംഭവിക്കാം, പക്ഷേ അത് എപ്പോഴും നടക്കണമെന്നില്ല. അഞ്ച് വർഷത്തിൽ ഒരിക്കലൊക്കെയായിരിക്കും അങ്ങനെ സംഭവിക്കുക. അതുകൊണ്ട് ഇനിയും അഞ്ച് വർഷം കാത്തിരിക്കാൻ കഴിയില്ല, എനിക്ക് വെറുതെ ചെന്ന് അവസരം ചോദിക്കുമ്പോൾ ഒന്നും ഓഫർ ചെയ്യാനുണ്ടാകില്ല. അതേസമയം, ‘എന്റെ കയ്യിൽ ഒരു കഥയുണ്ട്, നിങ്ങളതൊന്ന് കേട്ടുനോക്കൂ’ എന്ന് പറയുന്നതിൽ ഒരു രസമുണ്ട്." നീരജ് മാധവ് പറയുന്നു.
"മറിച്ച് വെറുതെ അവസരം ചോദിക്കുമ്പോൾ നമ്മൾ യാചിക്കുന്നത് പോലെയാണ് തോന്നുക. അവർ നമ്മളെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമുക്ക് അവസരങ്ങൾ തരുന്നത്. മുമ്പ് അവസരങ്ങൾ ചോദിച്ച ചില സാഹചര്യങ്ങളിൽ കടുത്ത അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം എനിക്ക് അവസരം ചോദിക്കാൻ കഴിഞ്ഞിട്ടില്ല. ';അവസരമില്ല' എന്ന് പറയേണ്ടിടത്ത് വളരെ മോശമായ മറുപടികളാണ് ലഭിച്ചിട്ടുള്ളത്. 'നിന്നെ ഒന്നും ഉദ്ദേശിച്ചിട്ടു പോലുമില്ല' എന്ന തരത്തിലുള്ള മറുപടികളാണ് എനിക്ക് കിട്ടിയിട്ടുള്ളത്." നീരജ് മാധവ് കൂട്ടിച്ചേർത്തു.
അതേസമയം നീരജ് മാധവ് മുഖ്യ വേഷത്തിൽ എത്തുന്ന പ്ലൂട്ടോ എന്ന ചിത്രത്തിൽ അന്യഗ്രഹ ജീവിയായി എത്തുന്നത് അൽത്താഫ് സലീമാണ്. ഇവർക്കൊപ്പം അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്. ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് (Century Films) ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി (GCC) മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും (TruthGlobal Films), ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും (Berkshire Dream House) ചിത്രം തിയേറ്ററുകളിൽ എത്തിക്കും.
വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്. ഏറെ പ്രാധാന്യമുള്ള മേക്കപ്പ്, പ്രോസ്‌തെറ്റിക്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യറാണ്. സിനിമയിലെ വി.എഫ്.എക്സ് രംഗങ്ങളാണ് പ്ലൂട്ടോയുടെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഫ്ലൈയിംഗ് പ്ലൂട്ടോയാണ് വിഷ്വൽ ഇഫക്റ്റ്സ് കൈകാര്യം ചെയ്യുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയകൃഷ്ണൻ ആർ കെ, ക്രീയേറ്റീവ് പ്രൊഡ്യൂസഴ്സ്: കിഷോർ ആർ കൃഷ്ണൻ & അനന്ദു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്‌സ്: ശങ്കരൻ & സിദ്ധാർഥ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർജുനൻ, കളറിസ്റ്റ്: വിഷ്ണു വർദ്ധൻ കെ, ഫിനാൻസ് കൺട്രോളർ: സണ്ണി താഴുത്തല, പ്രൊഡക്ഷൻ മാനേജർ: പക്കു, സ്റ്റിൽസ്: അമൽ സി സാധർ, ടൈറ്റിൽ: ശ്രാവൺ സുരേഷ് കല്ലൻ, സ്റ്റണ്ട് ഡിസൈൻ: ആദിത്യൻ ചന്ദ്രശേഖർ & വിഷ്ണു ശർമ്മ, മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജി: ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്: സ്‌നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ