
കൊച്ചി: മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ജിസ്മി. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ചിരുന്നു താരം. മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയില്‍ സസോന എന്ന ക്യാരക്ടറായാണ് ജിസ്മി എത്തിയത്.
കാര്‍ത്തികദീപത്തിലെ കഥാപാത്രമായ വിജിതയ്ക്കും മികച്ച പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. ഇടയ്ക്ക് കുറച്ച് ദിവസം കാണാതിരുന്നപ്പോള്‍ പരമ്പരയില്‍ നിന്നും മാറിയോ എന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യങ്ങള്‍. പ്രിയപ്പെട്ടവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായും ജിസ്മി എത്താറുണ്ട്. ജീവിതത്തിലെ പുതിയൊരു സന്തോഷത്തിന്റെ വീഡിയോയുമായെത്തിയിരിക്കുകയാണ് ജിസ്മി.
ആദ്യമായി മൂക്ക് കുത്തിയതിന്റെ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. പേടി കാരണം മിഥുന്റെ കൈ മുറുകെ പിടിക്കുന്ന ജിസ്മിയെ വീഡിയോയില്‍ കാണാം. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് മൂക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. ഗണ്‍ ഷോട്ട് അനുഭവം ഒട്ടും സുഖകരമല്ലെന്നും ജിസ്മി പറയുന്നു. പ്രസവിക്കാന്‍ ഇത്രയും പേടിച്ചിട്ടില്ലെന്നായിരുന്നു ഒരു കമന്റിന് നല്‍കിയ മറുപടി. ഇത്രയും കഷ്ടപ്പെട്ട് കുത്താന്‍ പോവണമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ ഇഷ്ടം നോക്കിയതാണെന്നായിരുന്നു ജിസ്മി പറഞ്ഞത്.
ഡെലിവറി ടൈമില്‍ വരെ ഡാന്‍സ് ചെയ്തതല്ലേ, ഈ സമയത്ത് ഡാന്‍സ് കളിച്ചൂടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ കളിക്കണമെന്നുണ്ടായിരുന്നു, പക്ഷേ, പറ്റിയില്ലെന്നായിരുന്നു ജിസ്മി പറഞ്ഞത്. ഇതെന്തൊരു ഷോ ആണെന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ വണ്‍മാന്‍ ഷോ എന്നായിരുന്നു ജിസ്മിയുടെ പ്രതികരണം.
പ്രസവത്തിന് തൊട്ടുമുന്‍പായാണ് ജിസ്മി അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. സോന എന്ന കഥാപാത്രത്തോട് ബൈ പറയുന്നത് വേദനാജനകമായ കാര്യമാണ്. പക്ഷേ, ജീവിതത്തില്‍ വലിയൊരു സന്തോഷത്തിന് വേണ്ടി ഇങ്ങനെ ചെയ്‌തേ മതിയാവൂ. ഇതുവരെയുള്ള പിന്തുണയും പ്രാര്‍ത്ഥനയും എന്നും വേണമെന്നും ജിസ്മി അന്ന് പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവിലായി മകന്‍ എത്തിയതിനെക്കുറിച്ചും ജിസ്മി വാചാലയായിരുന്നു.
'അവര്‍ക്ക് പ്രസവിക്കേണ്ടല്ലോ': സൂപ്പര്‍താരങ്ങളെക്കുറിച്ച് പഴയ കാല നടി മീനാക്ഷി ശേഷാദ്രി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ