Asianet News MalayalamAsianet News Malayalam

'അടുത്ത തവണ വല്ല ഒറിജിനലും ഉണ്ടാക്ക്': അനിരുദ്ധ് പാട്ട് മോഷ്ടിച്ചോ, 'ദേവര'യിലെ റൊമാന്‍റിക് ഗാനം എയറിലായി !

എന്നാൽ വിമര്‍ശനങ്ങളും ഈ ഗാനം ഏറ്റുവാങ്ങുന്നുണ്ട്. അതില്‍ പ്രധാനമായും ഉയരുന്നത് ഗാനത്തിന്‍റെ സംഗീത സംവിധായകന്‍ അനിരുദ്ധിനെതിരെയാണ്. 

Internet comparisons between Chuttamalle from Devara and Yohanis hit Manike Mage Hithe  anirudh controversy vvk
Author
First Published Aug 8, 2024, 7:03 PM IST | Last Updated Aug 8, 2024, 7:40 PM IST

ഹൈദരാബാദ്: ദേവര:  പാര്‍ട്ട് വണ്‍ എന്ന ചിത്രത്തിലൂടെയാണ് ജാൻവി കപൂർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിലെ നായകന്‍ ജൂനിയർ എൻടിആറിനൊപ്പമുള്ള ചുട്ടമല്ലെ  പുതിയ ഗാനം തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്. ജാൻവിയുടെ കാമുകൻ ശിഖർ പഹാരിയ ഉൾപ്പെടെ നിരവധി പേർ ഈ റൊമാന്‍റിക് ഗാനത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

എന്നാൽ വിമര്‍ശനങ്ങളും ഈ ഗാനം ഏറ്റുവാങ്ങുന്നുണ്ട്. അതില്‍ പ്രധാനമായും ഉയരുന്നത് ഗാനത്തിന്‍റെ സംഗീത സംവിധായകന്‍ അനിരുദ്ധിനെതിരെയാണ്. ഗാനത്തിന്‍റെ ചില ഭാഗങ്ങള്‍ വളരെ ഹിറ്റായ ഒരു ഗാനത്തിന്‍റെ കോപ്പിയെന്നാണ് ആരോപണം ഇത് സംബന്ധിച്ച നിരവധി പോസ്റ്റുകള്‍ ഓണ്‍ലൈനില്‍ വരുന്നുണ്ട്. 

ശ്രീലങ്കൻ ഗാനം 'മണികെ മാഗെ ഹിതേ' ഏതാനും വർഷങ്ങൾക്ക് മുമ്പ് ആഗോള ഹിറ്റായിരുന്നു. ഈ ശ്രീലങ്കന്‍ ഗാനത്തിന്‍റെ കോപ്പിയാണ് 'ദേവര'യിലെ 'ചുട്ടമല്ലെ' ഗാനത്തിന്‍റെ ചില ഭാഗങ്ങള്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാണിക്കുന്നത്.  'മണികെ മാഗെ ഹിതേ' യുടെ കമ്പോസർ ചമത്ത് സംഗീത് തന്നെ ഇതിനെതിരെ  പ്രതികരിച്ച് രംഗത്ത് എത്തി. 

സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്‍റെ ആരാധകനാണെന്ന്  ഇൻസ്റ്റാഗ്രാമിലെ തന്‍റെ ഔദ്യോഗിക പോസ്റ്റിൽ ചമത്ത് പറയുന്നുണ്ട്. രണ്ട് ഗാനങ്ങൾക്കുമിടയിലുള്ള സമാനതകൾ ചൂണ്ടിക്കാണിച്ച് ഒരു ഇന്‍ഫ്ലൂവെന്‍സര്‍ ചെയ്ത  വീഡിയോ ചമത്ത് റീപോസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം എഴുതി, "എല്ലായ്‌പ്പോഴും അനിരുദ്ധിന്‍റെ സൃഷ്ടിയുടെ ആരാധകനായിരുന്നു. എന്‍റെ 'മണികെ മാഗെ ഹിതേ' എന്ന ഗാനത്തിന് സമാനമായ എന്തെങ്കിലും സൃഷ്ടിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതിൽ എനിക്ക് സന്തോഷമുണ്ട്" എന്നാണ്. 

നേരത്തെ പലരും സോഷ്യല്‍ മീഡിയയില്‍ അനിരുദ്ധിന്‍റെ ഗാനത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ചമത്ത് സംഗീത് ഷെയര്‍ ചെയ്ത ദിവ്യ നികിത എന്ന ഇന്‍ഫ്ലൂവെന്‍സര്‍ തന്നെ 'അടുത്ത തവണയെങ്കിലും വല്ല ഒറിജിനലും ഉണ്ടാക്ക്' എന്നാണ് വിമര്‍ശനം ഉന്നയിക്കുന്നത്. എന്തായാലും ദേവരയിലെ ആദ്യത്തെ ഗാനം ലിയോ എന്ന അനിരുദ്ധിന്‍റെ തന്നെ ഗാനത്തിനോട് സാമ്യമുണ്ടെന്ന വിമര്‍ശനത്തിന് പിന്നാലെ പുതിയ വിവാദവും സോഷ്യല്‍ മീഡിയയില്‍ കത്തുകയാണ്. 

'ഞാൻ 3 വർഷം ആശുപത്രിയിൽ കിടന്നു, 23 ശസ്ത്രക്രിയകൾക്ക് വേണ്ടി വന്നു' : തുറന്ന് പറ‍ഞ്ഞ് വിക്രം

ജീവിതം മാറ്റിമറിച്ച സീരിയല്‍: 'കുടുംബവിളക്ക്' തീര്‍ന്നപ്പോള്‍ ദുഃഖം പങ്കിട്ട് 'സുമിത്രേച്ചി' മീര വാസുദേവ്

 

 

Latest Videos
Follow Us:
Download App:
  • android
  • ios