'റോഷാക്ക്' സംവിധായകനൊപ്പം പൃഥ്വിരാജ്- പാര്‍വതി; 'ഐ നോബഡി' ജൂലൈ 9 ന് തിയറ്ററുകളില്‍

Published : Jul 06, 2026, 11:52 AM IST
i nobody malayalam movie to be released on july 9 prithviraj sukumaran parvathy thiruvothu Nisam Basheer

Synopsis

റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'ഐ നോബഡി' എന്ന ചിത്രം ജൂലൈ 9 ന് തിയറ്ററുകളിലെത്തുന്നു.

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ നോബഡി എന്ന ചിത്രം ഈ വ്യാഴാഴ്ച (ജൂലൈ 9) തിയറ്ററുകളില്‍ എത്തുന്നു. നിരൂപക- പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രമായ 'റോഷാക്കി'ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്‍മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെയും ബാനറുകളിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് സംഗീതം പകരുന്നു. എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധറിൽ ഗാനമാലപിച്ച സുധീർ യദുവംശി, റാപ്പ് സിംഗര്‍ ബിജോൺ, സിമ്രാൻ കൗർ എന്നിവർ ചേർന്ന് ആലപിച്ച "ആന്തം ഓഫ് നോബഡി" സൂപ്പർ ഹിറ്റാണ്. സിദ് കൗശലാണ് വരികൾ എഴുതിയത്.

ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹെയ്സ്റ്റ് ഴോണറിയിൽ എത്തുന്ന സിനിമയാകും ‘ഐ നോബഡി’ എന്നാണ് ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയ്‌ലർ നൽകുന്ന സൂചന. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ നോബഡിയുടെയും രചന നിർവഹിക്കുന്നത്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഐ നോബഡിക്ക് ഉണ്ട്.

ഇതുവരെ മലയാള സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിംഗ് ആണ് ഈ ചിത്രത്തിലുള്ളത്. വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന അഞ്ച് ഹൈ വോൾട്ടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്. ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, എഡിറ്റിംഗ് റമീസ് എം ബി, പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നാക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, സൗണ്ട് ഡിസൈനർ നിക്സൺ ജോർജ്, വി എഫ് എക്സ് ലവ കുശ, മാർക്കറ്റിംഗ് കാറ്റലിസ്റ്റ്, ഡിസൈൻ റ്റിംഗ്‌, പ്രൊമോഷൻസ് പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ വി, കളറിസ്റ്റ് സുരേഷ് രവി, സ്റ്റിൽസ് രോഹിത് കെ സുരേഷ്, ഡിസൈൻസ് യെല്ലോ ടൂത്ത്, ടീസർ എഡിറ്റ് ബ്ലെസ് തോമസ്, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത്, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പണ്ട് ഒരു എപ്പിസോഡിന്‍റെ ഷൂട്ട് 2 ദിവസം കൊണ്ട്, ഇപ്പോള്‍...'; സീരിയല്‍ മേഖലയില്‍ വന്ന മാറ്റത്തെക്കുറിച്ച് സംഗീത മോഹന്‍
മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് അൻസിബ, അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല, 'പരാതികൾ തള്ളുന്നതിൽ ഗൂഢാലോചന'