'പണ്ട് ഒരു എപ്പിസോഡിന്‍റെ ഷൂട്ട് 2 ദിവസം കൊണ്ട്, ഇപ്പോള്‍...'; സീരിയല്‍ മേഖലയില്‍ വന്ന മാറ്റത്തെക്കുറിച്ച് സംഗീത മോഹന്‍

Published : Jul 06, 2026, 11:11 AM IST
sangeetha mohan explains the changes happened in malayalam tv serials

Synopsis

പ്രണയ വിലാസം എന്ന പുതിയ പരമ്പരയുടെ രചയിതാവ് കൂടിയായ സംഗീത മോഹന്‍, മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്തെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്നു

മലയാളം ടെലിവിഷന്‍ പരമ്പരകളിലെ ആദ്യകാല മുഖങ്ങളിലൊന്നാണ് സംഗീത മോഹന്‍. മിനിസ്ക്രീനിലൂടെ മലയാളികള്‍ക്ക് അത്രയും പരിചിതമായ മുഖവും. സിനിമകളിലും അഭിനയിച്ചിട്ടുള്ള സംഗീത ഇപ്പോള്‍ സീരിയലുകളുടെ പിന്നണിയിലാണ്, എഴുത്തിന്‍റെ വഴിയില്‍. സീ കേരളത്തില്‍ ഇന്ന് ആരംഭിക്കുന്ന പ്രണയ വിലാസം എന്ന പരമ്പരയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംഗീതയാണ്. ഇപ്പോഴിതാ സീരിയലുകളില്‍ കാലം മാറിയപ്പോള്‍ വന്ന മാറ്റത്തെക്കുറിച്ച് പറയുകയാണ് സംഗീത. പ്രണയ വിലാസത്തിന്‍റെ പ്രിവ്യൂ ഷോ കാണാന്‍ എത്തിയതായിരുന്നു സംഗീത മോഹന്‍. യുട്യൂബ് ചാനലുകാരുടെ ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

പഴയതും പുതിയതുമായ സീരിയലുകളുടെയും അതിന്‍റെ പിന്നണിയിലെയും മാറ്റങ്ങളെക്കുറിച്ച് സംഗീത മോഹന്‍ പറയുന്നത് ഇങ്ങനെ- “പ്രേക്ഷകരുടെ അഭിരുചി, അവരുടെ ജീവിതത്തിന്‍റെ വേഗമൊക്കെ നല്ലവണ്ണം മാറിയിട്ടുണ്ടല്ലോ. അപ്പോള്‍ എന്‍റര്‍ടെയ്ന്‍മെന്‍റില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നതിലും മാറ്റങ്ങള്‍ ഉണ്ടാവും. എന്‍റര്‍ടെയ്ന്‍‍മെന്‍റിനു വേണ്ടി അവര്‍ക്ക് ചെലവഴിക്കാന്‍ പറ്റുന്ന സമയങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടാവും. അതിനനുസരിച്ച് അവര്‍ക്കു വേണ്ടി നമ്മള്‍ കൊടുക്കുന്ന സാധനങ്ങള്‍ക്കും മാറ്റമുണ്ടാവും. പിന്നെ, പണ്ട് ഇത്രയും മത്സരം ഇല്ല. ചാനലുകള്‍ വളരെ കുറവായിരുന്നു. ഞാനൊക്കെ അഭിനയിച്ച് തുടങ്ങുന്ന സമയത്ത് ഏഷ്യാനെറ്റും ദൂരദര്‍ശനും മാത്രമേ ഉള്ളൂ. പിന്നെയാണ് സൂര്യ വന്നത്. ആ കാലത്തൊക്കെ നമുക്ക് സമയമെടുത്ത് നല്ല പെര്‍ഫെക്ഷനോടെ സീരിയലുകള്‍ ചെയ്യാന്‍ പറ്റും. രണ്ട് ദിവസമൊക്കെ എടുത്താണ് ഒരു എപ്പിസോഡ് ഒക്കെ ചെയ്യുക, സിനിമ പോലെ. ഇപ്പോള്‍ അങ്ങനെയല്ല”, സംഗീത മോഹന്‍ പറയുന്നു.

“കോമ്പറ്റീഷന്‍ വന്നതോടെ കുറച്ചുകൂടി നിയന്ത്രണങ്ങള്‍ വന്നിട്ടുണ്ട്. അപ്പോള്‍ ഒറ്റ ദിവസം തന്നെ രണ്ട് എപ്പിസോഡ് ഒക്കെ ഷൂട്ട് ചെയ്യേണ്ട സാഹചര്യം ഉണ്ട്. അതേസമയം പ്രേക്ഷകരെ പിടിച്ചിരുത്തുകയും വേണം. അപ്പോള്‍ നമുക്ക് ഹൈ- ഡ്രാമ വേണം. പ്രഷര്‍ എന്ന് ഞാന്‍ പറയില്ല. കാരണം എല്ലാ ജോലികള്‍ക്കും അതിന്‍റേതായ ബുദ്ധിമുട്ടുകളോ സമ്മര്‍ദ്ദം എന്ന് നമ്മള്‍ പറയുന്ന സാഹചര്യമോ ഉണ്ടാവും. പക്ഷേ നിങ്ങള്‍ അത് ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കത് ആസ്വദിച്ച് ചെയ്യാന്‍ പറ്റും. ഇഷ്ടമുള്ള ഒന്നാണ് ജോലിയായിട്ട് ചെയ്യുന്നതെങ്കില്‍ അത് ജോലിയായി തോന്നില്ല. ഞാന്‍ അഭിനയിച്ചിരുന്നപ്പോഴും അത് ജോലി ആയിരുന്നില്ല, മറിച്ച് എന്‍റെ പാഷന്‍ ആയിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് എഴുത്തിലേക്ക് കടന്നപ്പോഴും ഞാന്‍ ഇഷ്ടത്തോടെയാണ് അത് ചെയ്യുന്നത്. എഴുത്ത് എനിക്ക് ഇഷ്ടമായതുകൊണ്ടാണ് ഞാന്‍ എഴുത്തിലേക്ക് മാറിയത്. ഇഷ്ടമുള്ള ഒരു ജോലി ചെയ്യുന്നതുകൊണ്ട് പ്രഷര്‍ എന്നൊരു വാക്ക് എനിക്ക് ഉപയോഗിക്കാന്‍ തോന്നുന്നില്ല”, സംഗീത മോഹന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് അൻസിബ, അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല, 'പരാതികൾ തള്ളുന്നതിൽ ഗൂഢാലോചന'
സംവിധാനം ജി മാര്‍ത്താണ്ഡന്‍; 'ഓട്ടം തുള്ളല്‍' ജൂലൈ 24 മുതല്‍