
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തിലെ സിനിമ രംഗത്തെ ലൈംഗികാതിക്രമങ്ങളെ ചെറുക്കാന്‍ കൂടുതൽ സ്ത്രീകളെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ "മീ ടൂ" പ്രസ്ഥാനത്തിന്‍റെ പ്രധാന പ്രയോക്താവായ പ്രശസ്ത ഗായിക ചിന്മയി ശ്രീപാദ. രാജിവെച്ച സിദ്ദിഖും രഞ്ജിത്തും മാത്രമല്ല കേരള സിനിമാ മേഖലയിൽ ലൈംഗികാരോപണം നേരിടുന്നതെന്ന് ചിന്മയി എന്‍ഡി ടിവിയോട് പറഞ്ഞു.
താന്‍ മീടു ആരോപണം നടത്തിയതിന്‍റെ ഫലമായി തനിക്ക് വലിയ നഷ്ടം നേരിടേണ്ടി വന്നുവെന്ന് ചിന്മയി അഭിമുഖത്തില്‍ പറയുന്നു. ജീവനോപാധി നഷ്ടപ്പെടുന്നതും ലൈംഗിക കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലെ വെല്ലുവിളികളും ഉൾപ്പെടെ നീതി ലഭിക്കുന്നതില്‍ അതിജീവിതകള്‍ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ചിന്മയി എടുത്തുപറഞ്ഞു.
ഗാനരചയിതാവ് വൈരമുത്തുവിനും നടൻ രാധാ രവിക്കുമെതിരെ പീഡനാരോപണങ്ങൾ ഉന്നയിച്ചതിന് ശേഷം, ഡബ്ബിംഗിൽ നിന്ന് വിലക്കപ്പെട്ടതിന്‍റെ സ്വന്തം അനുഭവം ഉദ്ധരിച്ചുകൊണ്ട്. ഇത്തരം ആരോപണങ്ങളില്‍ വേഗമേറിയതും സെൻസിറ്റീവുമായ ഒരു നീതിന്യായ വ്യവസ്ഥയുടെ ആവശ്യകതയുണ്ടെന്ന് ചിന്മയി പറഞ്ഞു.
ഇപ്പോഴത്തെ സംവിധാനങ്ങള്‍ പോലീസ് പരാതികൾ ഫയൽ ചെയ്യുന്നതില്‍ പോലും ബുദ്ധിമുട്ടാക്കുന്നുണ്ട്. പലപ്പോഴും പൊലീസ് നടപടികള്‍ ശരിക്കും വലിയ വെല്ലുവിളിയാണ് അതിജീവിതയ്ക്ക് ഉണ്ടാക്കുന്നത്. ലൈംഗികാതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന മലയാള സിനിമ രംഗത്തെ അഭിനേതാക്കളെയും അതിജീവിതകളെയും ചിന്മയി അഭിനന്ദിക്കുകയും, മറ്റ് സിനിമ രംഗങ്ങളിലുള്ളവരും ഇത് പിന്തുടരണമെന്ന് ആഗ്രഹിക്കുന്നതായും ചിന്മയി പറഞ്ഞു.
ഇത്തരം ആരോപണങ്ങളില്‍ നിയമ സംവിധാനം വേഗത്തിലാക്കാനാണ് ഐസിസി സംവിധാനം കൊണ്ടുവന്നതെങ്കിലും അത് പ്രവർത്തിക്കുന്നില്ല. ദേശീയ വനിതാ കമ്മീഷനിൽ നിന്നടക്കം വലി ഇടപെടലാണ് ഈ വിഷയത്തില്‍ വേണ്ടത്.
രാഷ്ട്രീയക്കാരും സിനിമക്കാരും തമ്മിലുള്ള ബന്ധവും ചിന്മയി ഓര്‍ക്കുന്നു. മീടൂ ആരോപണങ്ങൾ നേരിടുന്നവരുമായി രാഷ്ട്രീയക്കാര്‍ സഹകരിക്കുന്നത് തുടരുകയാണെന്ന് ചിന്മയി പറഞ്ഞു. ലൈംഗികാരോപണം നേരിടുന്ന പുരുഷന്മാരെ രാഷ്ട്രീയക്കാർ പിന്തുണയ്ക്കുന്നത് അവർ വോട്ട് ബാങ്കായതുകൊണ്ടാണെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.
'ആ കാലത്ത് അങ്ങനെയൊക്കെ ചിന്തിക്കുമോ?' : നടി ഗീത വിജയന്‍റെ ആരോപണം നിഷേധിച്ച് തുളസീദാസ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ