തൃഷയ്ക്ക് വേണ്ടി കറുപ്പിൽ ഡബ്ബ് ചെയ്തത് ഞാൻ, പക്ഷേ അക്കാര്യം തുറന്നുപറയാൻ ഭയമായിരുന്നു: ചിന്മയി

Published : May 17, 2026, 09:21 PM IST
Chinmayi, Trisha

Synopsis

ആർജെ ബാലാജി സംവിധാനം ചെയ്ത സൂര്യ-തൃഷ ചിത്രം 'കറുപ്പ്' മികച്ച പ്രതികരണം നേടുന്നു. ചിത്രത്തിൽ തൃഷയ്ക്ക് ശബ്ദം നൽകിയത് താനാണെന്ന് ഗായിക ചിന്മയി വെളിപ്പെടുത്തി. Chinmayi Sripaada was ‘afraid’ to admit she dubbed for Trisha Krishnan in Karuppu due to this: ‘I remember crying’

സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. തൃഷയാണ് സൂര്യയുടെ നായികയായി എത്തിയത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു കറുപ്പ്. മലയാളത്തിൽ നിന്നും ഇന്ദ്രൻസ്, സ്വാസിക വിജയ്, അനഘ രവി തുടങ്ങീ മികച്ച അഭിനേതാക്കൾ അണിനിരന്ന ചിത്രത്തിൽ താരങ്ങളുടെ ഗംഭീര പ്രകടനം തന്നെയാണ് ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ ചിത്രത്തിൽ തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് താനാണെന്ന് പറഞ്ഞിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപാദ. ഭയം കൊണ്ടാണ് ഇത് തുറന്നുപറയാതിരുന്നതെന്നും ലിയോയിലെ പോലുള്ള അവസ്ഥ ബാലാജിക്ക് ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് പറയാതിരുന്നതെന്നും ചിന്മയി കൂട്ടിച്ചേർത്തു. എക്‌സിലൂടെയായിരുന്നു ചിന്മയിയുടെ പ്രതികരണം.

"കറുപ്പിന് ഡബ്ബ് ചെയ്തത് ഞാനാണ് എന്ന് പറയാൻ എനിക്ക് ശരിക്കും പേടിയായിരുന്നു. ആർ.ജെ. ബാലാജിയേയും അദ്ദേഹത്തിന്റെ ഭാര്യയേയും എനിക്ക് വളരെക്കാലമായി അറിയാം. തന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ വളരേയധികം കഠിനാധ്വാനം ചെയ്ത ഒരാളുടെ കഥയാണ് ആർ.ജെ.ബിയുടേത്. അദ്ദേഹത്തേയും കുടുംബത്തേയും വളരെ നന്നായി അറിയുന്നതുകൊണ്ടാണ് ലിയോയുടെ അനുഭവം അദ്ദേഹത്തിന് ഉണ്ടാവരുതെന്ന് ഞാൻ പേടിച്ചത്. സിനിമയിലെ ഏതാനും രംഗങ്ങൾ ഡബ്ബ് ചെയ്തപ്പോൾ ഒരുപാട് കരഞ്ഞത് ഞാൻ ഓർക്കുന്നു. കഴിഞ്ഞതെല്ലാം ബിഗ് സ്‌ക്രീനിൽ കാണുന്നതുപോലെയായിരുന്നു. തൃഷയ്ക്കുവേണ്ടി ഡബ്ബ് ചെയ്യാൻ അനുവദിച്ചതിന് നന്ദി, ഈ അവസരത്തിന് ഞാൻ നന്ദിയുള്ളവളാണ് ആർ.ജെ. ബാലാജി. ഭയമില്ലാതെയും നാളെ എന്തുസംഭവിക്കുമെന്നോർത്തും എന്റെ നാട്ടിൽ ജോലി ചെയ്യാൻ കറുപ്പസ്വാമി എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജോലി ചെയ്യുന്നതിൽനിന്ന് വർഷങ്ങളായി വിലക്കപ്പെട്ട എന്റേയും മറ്റുള്ളവരുടേയും വിലക്ക് നീക്കാൻ ദൈവം സഹായിക്കട്ടെ" ചിന്മയി കുറിച്ചു.

അതേസമയം നിരവധി ഹിറ്റുകൾക്ക് പിന്നിലെ യുവ സംഗീത സെൻസേഷനായ സായ് അഭ്യങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങൾക്ക് പിന്നിലെ ലെൻസ്‍മാൻ ജി കെ വിഷ്‍ണു ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. അത്ഭുതകരമായ ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവൻ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോർഡിനേറ്റർമാരായ അൻബറിവ്‌, വിക്രം മോർ ജോഡികളാണ് കറുപ്പിലെ ഉയർന്ന നിലവാരമുള്ള ആക്ഷൻ സീക്വൻസുകൾ നിർവഹിച്ചിരിക്കുന്നത്. അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകൾ രൂപകൽപ്പന ചെയ്‍തത്‌.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എന്റെ ചെറിയ പാർട്ട്, പടത്തിന്റെ ലെവൽ മാറി'; ദൃശ്യത്തിൽ തന്നെ പൊലിഞ്ഞതിൽ വിഷമമില്ലെന്നും റോഷൻ ബഷീർ
സൈബർ ലോകത്തെ ചതിക്കുഴികളുമായി 'അച്യുത അവതാരം'; ടീസർ റിലീസ് ആയി