അർജുൻ ദാസ് ചിത്രം 'വൺസ് മോറി'ലെ ഏറ്റവും പുതിയ ഗാനം പുറത്ത്; സംഗീതം ഹിഷാം അബ്‌ദുൾ വഹാബ്

Published : Oct 21, 2026, 11:15 AM IST
Once More - Arjun Das

Synopsis

അർജുൻ ദാസിനെ നായകനാക്കി വിഗ്നേഷ് ശ്രീകാന്ത് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് 'വൺസ് മോർ'. അദിതി ശങ്കർ, സോന ഒലിക്കൽ എന്നിവരാണ് നായികമാർ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ റൊമാന്റിക് മ്യൂസിക്കൽ ചിത്രത്തിലെ പുതിയ വീഡിയോ ഗാനമായ 'ഇദയം' ഇപ്പോൾ പുറത്തിറങ്ങി.

തമിഴ് സിനിമയില്‍ പുതുതലമുറയിലെ ശ്രദ്ധേയ നടനായ അര്‍ജുന്‍ ദാസിനെ നായകനാക്കി നവാഗതനായ വിഗ്നേഷ് ശ്രീകാന്ത് സംവിധാനം ചെയ്ത 'വണ്‍സ് മോര്‍' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു നേടിയത്. ഓഗസ്റ്റ് 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്. 'ഇദയം' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹിഷാം അബ്‌ദുൾ വഹാബ് ആണ് ഗാനം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്‍റെ രചനയും വിഗ്നേഷിന്‍റേത് തന്നെയാണ്. റൊമാന്‍റിക് മ്യൂസിക്കല്‍ ഗണത്തിൽപ്പെടുന്ന ചിത്രത്തിലെ പാട്ടുകളും ശ്രദ്ധേയമായിരുന്നു. അദിതി ശങ്കറും സോന ഒലിക്കലുമാണ് നായികമാര്‍. മുന്‍ റിലേഷന്‍ഷിപ്പിന്‍റേതായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആളാണ് ചിത്രത്തിലെ അർജെന്ന് ദാസിന്റെ കഥാപാത്രം. പുതിയൊരു ബന്ധത്തില്‍ എത്തുമ്പോഴും അയാള്‍ക്ക് പഴയ ബന്ധം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മുക്തനാകാന്‍ കഴിയുന്നില്ല.

മുന്‍ ചിത്രങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് അര്‍ജുന്‍ ദാസ് വണ്‍സ് മോറില്‍ അവതരിപ്പിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ജൂക് ബോക്സ് നേരത്തെ പുറത്തെത്തിയിരുന്നു. ജൂക് ബോക്സില്‍ 13 ട്രാക്കുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നതും സംവിധായകനാണ് എന്നതും കൗതുകം. മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. തന്‍റെ തമിഴ് അരങ്ങേറ്റം എന്ന നിലയില്‍ 2024 ല്‍ ഹിഷാം സൈന്‍ ചെയ്ത ചിത്രമായിരുന്നു ഇത്. എന്നാല്‍ ചിത്രം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കിപ്പുറം തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ സംഗീത സംവിധാനത്തില്‍ മൂന്ന് തമിഴ് ചിത്രങ്ങള്‍ ഇതിനകം പുറത്തെത്തിക്കഴി‍ഞ്ഞു.

2024 ജൂലൈയില്‍ പ്രഖ്യാപിക്കപ്പെട്ട് അതേ മാസം ചിത്രീകരണവും ആരംഭിച്ച സിനിമയായിരുന്നു വണ്‍സ് മോര്‍. ചിത്രീകരണം സെപ്റ്റംബറില്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ റിലീസ് നീണ്ടുപോയി. യുവരാജ് ഗണേശന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം അരവിന്ദ് വിശ്വനാഥന്‍, എഡിറ്റിംഗ് നാഷ്, കലാസംവിധാനം രാജ് കമല്‍, ഡോള്‍ബി അറ്റ്മോസ് മിക്സ് ടി ഉദയ് കുമാര്‍, സൗണ്ട് ഡിസൈന്‍ രഞ്ജിത്ത് വേണുഗോപാല്‍, കളറിസ്റ്റ് അരുണ്‍ സംഗമേശ്വര്‍, കോസ്റ്റ്യൂം ഡിസൈനര്‍ നവദേവി രാജ്‍കുമാര്‍, കൊറിയോഗ്രാഫര്‍ അപ്സര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് നായകനാകുന്ന ‘യെല്ലമ്മ’; ആഗോള റിലീസ് 2027 മാർച്ച് 5ന്
മികച്ച പ്രതികരണങ്ങളോടെ 'ബത്ത' മുന്നേറുന്നു; പുതിയ വീഡിയോ ഗാനം പുറത്ത്