IDSFFK : ഡോക്യുമെന്‍ററി- ഹ്രസ്വചിത്ര മേളയ്ക്ക് കൊടിയിറക്കം; 'മൈ മദേഴ്സ് ഗേള്‍ഫ്രണ്ട്' മികച്ച ചിത്രം

Published : Dec 14, 2021, 11:38 PM IST
IDSFFK : ഡോക്യുമെന്‍ററി- ഹ്രസ്വചിത്ര മേളയ്ക്ക് കൊടിയിറക്കം; 'മൈ മദേഴ്സ് ഗേള്‍ഫ്രണ്ട്' മികച്ച ചിത്രം

Synopsis

ആറ് ദിവസങ്ങളിലായാണ് മേള നടന്നത്

കേരളത്തിന്‍റെ പതിമൂന്നാമത് അന്തര്‍ദേശീയ ഡോക്യുമെന്‍ററി- ഹ്രസ്വചിത്ര മേളയ്ക്ക് (IDSFFK) തിരുവനന്തപുരത്ത് സമാപനം. അരുണ്‍ ഫുലാര സംവിധാനം ചെയ്‍ത 'മൈ മദേഴ്സ് ഗേള്‍ഫ്രണ്ട്' മികച്ച കഥാചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സച്ചിന്‍ ധീരജ് മുടിഗോണ്ഡ സംവിധാനം ചെയ്‍ത 'ടെസ്റ്റിമണി ഓഫ് അന'യാണ് മികച്ച ഷോര്‍ട്ട് ഡോക്യുമെന്‍ററി. ഒരു ലക്ഷം രൂപയാണ് ഈ ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് ലഭിക്കുക. മനോജ് മുരളിയുടെ എ ഷെയര്‍ കെപ്റ്റ് എസൈഡ്, അമീന്‍ ബാരിഫ്, മുഹമ്മദ് ഫഹ്‍മീഡ്, സീഷന്‍ ഖാന്‍, അഖ്‍ദാസ് സമി, മുഹമ്മദ് അല്‍ത്താഫ്, ഫറസ് ഫക്രി എന്നിവര്‍ സംവിധാനം ചെയ്‍ത റാപ്പര്‍ എന്നിവ മികച്ച രണ്ടാമത്തെ ഷോര്‍ട്ട് ഡോക്യുമെന്‍ററികളായി തിരഞ്ഞെടുക്കപ്പെട്ടു.

രജുല ഷാ സംവിധാനം ചെയ്‍ത അറ്റ് ഹോം വോക്കിംഗ് ആണ് മികച്ച ലോംഗ് ഡോക്യുമെന്‍ററി. ഡാക്സിംഗ് കുമാര്‍ ബജ്റംഗെ സംവിധാനം ചെയ്‍ത ദ് ലാസ്റ്റ് മാന്‍ ആണ് മികച്ച രണ്ടാമത്തെ ലോംഗ് ഡോക്യുമെന്‍ററി. ലോംഗ് ഡോക്യുമെന്‍ററിയിലെ മികച്ച എഡിറ്റിംഗിനുള്ള കുമാര്‍ ടാക്കീസ് അവാര്‍ഡ് എ ബിഡ് ഫോര്‍ ബംഗാള്‍ എന്ന ചിത്രത്തിന് റിതുപര്‍ണ്ണ സാഹയ്ക്കാണ്. മികച്ച ഡോക്യുമെന്‍ററി ഛായാഗ്രാഹകനുള്ള നവ്‍റോസ് കോണ്‍ട്രാക്റ്റര്‍ അവാര്‍ഡ് നിഖില്‍ എസ് പ്രവീണിനാണ്. ചിത്രം ഐസ് ഓണ്‍ ദെയര്‍ ഫിംഗര്‍ടിപ്‍സ്.

മേളയുടെ വേദിയായ ഏരീസ് പ്ലെക്സ് എസ് എല്‍ സിനിമാസില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് സമാപന ചടങ്ങ് ഉദ്‍ഘാടനം ചെയ്‍തത്. സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. 

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ