'പ്രൊഫസര്‍' ആയി നിവിന്‍, 'ഹെല്‍സിങ്കി'യായി ജാഫര്‍ ഇടുക്കി; 'ബോസ് ആന്‍ഡ് കോ' ടീമിന്‍റെ 'മണി ഹെയ്സ്റ്റ്'

Published : Aug 19, 2023, 05:57 PM IST
'പ്രൊഫസര്‍' ആയി നിവിന്‍, 'ഹെല്‍സിങ്കി'യായി ജാഫര്‍ ഇടുക്കി; 'ബോസ് ആന്‍ഡ് കോ' ടീമിന്‍റെ 'മണി ഹെയ്സ്റ്റ്'

Synopsis

നിവിന്‍ പോളിയുടെ ഓണം റിലീസ് ആണ് ചിത്രം

നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം 'ഒരു പ്രവാസി ഹൈസ്റ്റ്' എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. ഓണം റിലീസ് ആയി തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രം രസകരവും ഒപ്പം ആകാംക്ഷ ജനിപ്പിക്കുന്നതുമായിരിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ഒരു പ്രശസ്ത വെബ് സിരീസിലെ കഥാപാത്രങ്ങളുടെ രൂപഭാവങ്ങളില്‍ എത്തിയാലോ? ബോസ് ആന്‍ഡ് കോയിലെ കഥാപാത്രങ്ങളെ മണി ഹെയ്സ്റ്റ് കഥാപാത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്ന കൗതുകകരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

നിവിൻ പോളി പ്രൊഫസർ ആകുമ്പോള്‍ വിജിലേഷ് കരയാട് ആണ് റിയോ ആയി എത്തുന്നത്. ഹെൽസിങ്കി ആയി ജാഫർ ഇടുക്കി, ടോക്കിയോ ആയി മമിത ബൈജു, ബെർലിൻ ആയി വിനയ് ഫോർട്ട്, നെയ് റോബി ആയി ആർഷ ബൈജു, ഡെൻവർ ആയി ശ്രീനാഥ് ബാബു എന്നിവരാണ് ചിത്രങ്ങളില്‍ എത്തുന്നത്. വളരെ രസകരമായാണ് ബോസ് ആൻഡ് കോ താരങ്ങളുടെ മണി ഹൈസ്റ്റ് ഔട്ട് ലുക്കുകൾ എത്തിയിരിക്കുന്നത്.

യുഎഇയിലും

 

കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, എഡിറ്റിംഗ് നിഷാദ് യൂസഫ്, മ്യൂസിക് മിഥുൻ മുകുന്ദൻ, ലിറിക്സ് സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ പ്രകാശൻ, നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ, മേക്കപ്പ് ലിബിൻ മോഹനൻ, കോസ്റ്റ്യൂം മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സമന്തക് പ്രദീപ്, കൊറിയോഗ്രഫർ ഷോബി പോൾരാജ്, ആക്ഷൻ ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖിൽ യെശോധരൻ , വി എഫ് എക്സ് പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, സ്റ്റിൽസ് അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് ബിനു ബ്രിംഗ് ഫോർത്ത്, പിആർഒ ശബരി.

ALSO READ : അഡ്വാന്‍സ് ബുക്കിം​ഗില്‍ തരം​ഗമായി 'കിം​ഗ് ഓഫ് കൊത്ത'; ഇതുവരെ വിറ്റത് 20 ലക്ഷം ടിക്കറ്റുകൾ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ശ്രീക്കുട്ടൻ വെള്ളായണിയായി 'അതിരടി'യിൽ ടൊവിനോ; ക്യാരക്ടർ പോസ്റ്റർ പുറത്ത്
'ആണുങ്ങൾക്കിപ്പോൾ ബസിൽ കയറാൻ പേടി, വല്ലാത്ത സാഹചര്യം'; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുട്യൂബർ