അച്ഛനെപ്പോലൊരാൾ വന്നാൽ‌ വീണ്ടും വിവാഹം കഴിക്കും; മനസു തുറന്ന് വീണാ നായർ

Published : Jun 26, 2025, 01:51 PM ISTUpdated : Jun 26, 2025, 01:52 PM IST
Veena Nair

Synopsis

ഫാമിലി ലൈഫ് തനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നും വീണാ നായര്‍.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് വീണാ നായർ. കഴിഞ്ഞ കുറേ വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ വീണ, ബിഗ് സ്ക്രീനിലും നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിലും മത്സരാർത്ഥിയായി എത്തിയ വീണയുടെ വിവാഹമോചനം അടുത്തിടെ പ്രേക്ഷകര്‍ ശ്രദ്ധിച്ച വാർത്തകളിൽ ഒന്നായിരുന്നു.

വീണ നായർ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന തരത്തിൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതേക്കുറിച്ചും മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ താരം സംസാരിക്കുന്നുണ്ട്. ''അതൊക്കെ വെറുതേ ആളുകൾ പറയുന്നതാണ്. പക്ഷേ എനിക്ക് അങ്ങനെയൊരാൾ വേണം. അത് ഒരാവശ്യമാണ്. ഫാമിലി ലൈഫ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. നീ നൂറുവട്ടം ആലോചിക്കണമെന്ന് എന്റെ സുഹൃത്തുക്കൾ പറയും.

സമയമുണ്ടല്ലോ. എല്ലാം കൊണ്ടും ഓക്കെയായി ഒരാൾ ലൈഫിൽ വന്നാൽ ഉറപ്പായും വിവാഹത്തെക്കുറിച്ച് ആലോചിക്കും. അങ്ങനെയൊരാൾ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഷൂട്ടിംഗും ടെൻഷനുമൊക്കെ കഴിഞ്ഞുവരുമ്പോൾ, പോട്ടെ, സാരമില്ല എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന, എന്റെ അച്ഛനെപ്പോലെ എന്നെ സ്‌നേഹിക്കുന്ന ഒരാൾ വന്നാൽ ഉറപ്പായും രണ്ടാം വിവാഹമുണ്ടാകും. എനിക്ക് മോൻ അല്ലേ ഉള്ളൂ. മോൻ തന്നെ വലിയ സംഭവമാണ്. പക്ഷേ എനിക്ക് അപ്പനും അമ്മയമൊന്നുമില്ലല്ലോ. വിളിച്ചന്വേഷിക്കാനും സ്‌നേഹിക്കാനും ഒരാൾ വേണം. അങ്ങനെയൊരാൾ എത്രയും വേഗം വരട്ടേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു'', വീണാ നായർ പറഞ്ഞു.

നമ്മളെ നന്നായി സ്‌നേഹിക്കുന്നവർക്കേ നമ്മളെ നന്നായി വേദനിപ്പിക്കാനാകൂ എന്നും വീണ അഭിമുഖത്തിൽ പറഞ്ഞു. ''നമ്മൾ നന്നായി വിശ്വസിക്കുന്നവർക്ക് മാത്രമേ നമ്മളെ ചതിക്കാനാകൂ. ഞാൻ കർമയിലാണ് വിശ്വസിക്കുന്നത്. സ്വർഗവും നരകവുമൊക്കെ ഇവിടത്തന്നെയാണ്'', വീണ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍