'കല്യാണം കഴിക്കുകയായാണെങ്കിൽ, ഡിവോഴ്സ് ചെയ്യാനുള്ള സാമ്പത്തിക ഭദ്രതയും വേണം'; തുറന്നുപറഞ്ഞ് അഭിരാമി സുരേഷ്

Published : Mar 15, 2026, 10:04 AM IST
Abhirami suresh

Synopsis

Abhirami Suresh talks about Marriage. സഹോദരിയുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ തനിക്ക് മാനസികാഘാതവും വിശ്വാസക്കുറവും ഉണ്ടാക്കിയെന്ന് ഗായിക അഭിരാമി സുരേഷ്. 

മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് അഭിരാമി സുരേഷ്. സഹോദരി അമൃത സുരേഷിനൊപ്പം നിരവധി കൺസേർട്ടുകളും മറ്റും ചെയ്യുന്ന അഭിരാമി സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള തന്റെ സങ്കല്പങ്ങളും മറ്റും തുറന്നുപറഞ്ഞ്ഞിരിക്കുകയാണ് അഭിരാമി സുരേഷ്. താൻ വിവാഹം കഴിക്കാത്തതിന്റെ ഒരു കാരണം സഹോദരിയുടെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ ആണെന്നും ആ വിവാഹം കയറണം തനിക്കും ട്രോമകൾ ഉണ്ടായിട്ടുണ്ടെന്നും ട്രസ്റ്റ് ഇഷ്യൂസ് ഉള്ളതുകൊണ്ട് എത്ര നല്ല ആളുകളെ കണ്ടാലും തനിക്ക് വിശ്വസിക്കാൻ കഴിയില്ലെന്നും അഭിരാമി പറയുന്നു.

"ഞാൻ വിവാഹം കഴിക്കാത്തതിന്റെ ഒരു കാരണങ്ങളിലൊന്ന് ചേച്ചിയുടെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ തന്നെയാണ്. ആ വിവാഹം കാരണം ചേച്ചിക്ക് മാത്രമല്ല എനിക്കും ട്രോമകളുണ്ടായിട്ടുണ്ട്, ഫാമിലി പാക്കേജ് പോലെയായിരുന്നു. എന്റെ കരിയറിലും ആ വ്യക്തി കാരണം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അഭിനയമടക്കം എല്ലാം ഞാൻ നിർത്തിയതിന് ആ വ്യക്തിയുമായി നല്ല ബന്ധമുണ്ട്. എനിക്ക് ട്രസ്റ്റ് ഇഷ്യൂസുണ്ട്. എത്ര നല്ല മനുഷ്യരെ കണ്ടാലും എനിക്ക് വിശ്വസിക്കാൻ പറ്റില്ല. അതിന് കാരണവും പന്ത്രണ്ട് വയസിൽ ഞാൻ അനുഭവിച്ച ട്രോമകൾ തന്നെയാണ്." അഭിരാമി പറയുന്നു.

എന്നാൽ താൻ വിവാഹത്തോട് എതിർപ്പുള്ള ആളല്ലെന്നും, എന്നെങ്കിലും ഒരിക്കൽ വിവാഹം കഴിക്കണമെന്നും ആഗ്രഹമുണ്ടെന്നും പറഞ്ഞ അഭിരാമി കല്യാണം എന്നതിനോട് ഭയം മാറി ഇപ്പോൾ ഒരു ഫോബിയ പോലെയാണെന്നും കൂട്ടിച്ചേർത്തു. "ഡിവോഴ്‌സിലേക്ക് പോകുന്നതിനോട് ഒന്നും എനിക്ക് താല്പര്യം ഇല്ല. കല്യാണം കഴിക്കുകയാണെങ്കിൽ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയതിന് ശേഷം മാത്രമായിരിക്കും, കാരണം എനിക്ക് ആ ബന്ധത്തിൽ എന്തെങ്കിലും പോരായ്മകൾ തോന്നിയാൽ ഡിവോഴ്സ് ചെയ്യാനുള്ള സാമ്പത്തികം വേണം. പ്രേമം എനിക്ക് ഉണ്ടായിട്ടുണ്ട് തകർന്നിട്ടുണ്ട് കാരണം ട്രസ്റ്റ് ഇഷ്യൂസാണ്. ഞാൻ കല്യാണത്തിലേക്ക് എത്തിക്കഴിഞ്ഞാൽ ചിലപ്പോൾ അഡ്ജസ്റ്റ് ചെയ്യും എനിക്ക് അത് വേണ്ട." അഭിരാമി കൂട്ടിച്ചേർത്തു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അഭിരാമിയുടെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എന്‍റെ മകന്‍റെ കല്യാണം നടക്കുന്നതുപോലെ'; ബ്ലെസിയുടെ മകന്‍റെ വിവാഹവേദിയില്‍ മോഹന്‍ലാല്‍: വീഡിയോ
പങ്കാളി വേണമെന്നുണ്ട്, പക്ഷേ ഇനിയൊരു വിവാഹത്തിന് താല്പര്യമില്ല; ആ പ്രായത്തിൽ വിവാഹം കഴിച്ചത് ജ്യോത്സ്യൻ കാരണം; തുറന്നുപറഞ്ഞ് അമൃത സുരേഷ്