മൂല്യങ്ങൾ നിലനിർത്തിയാകണം നിർമിത ബുദ്ധിയുടെ കാലത്തെ സിനിമ: ഓപ്പൺ ഫോറം

Published : Dec 16, 2024, 08:31 AM IST
മൂല്യങ്ങൾ നിലനിർത്തിയാകണം നിർമിത ബുദ്ധിയുടെ കാലത്തെ സിനിമ: ഓപ്പൺ ഫോറം

Synopsis

സംവിധായകരായ അരുൺ കാർത്തിക്, കൃഷ്ണേന്ദു കലേഷ്, വിഘ്‌നേഷ് പി. ശശിധരൻ, ഇഷാൻ ശുക്ല പങ്കെടുത്തു

സർഗാത്മക സാധ്യതകളെ ഉപയോഗിക്കുന്നതോടൊപ്പം കലാമൂല്യങ്ങളെ നിലനിർത്തിയാകണം സിനിമയെന്ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ സംവിധായകർ അഭിപ്രായപ്പെട്ടു. സിനിമ നിർമിതബുദ്ധിയുടെ കാലത്ത് എന്ന വിഷയത്തിലായിരുന്നു ഇന്നലത്തെ ഓപ്പൺ ഫോറം.

നിർമിത ബുദ്ധി ഒരു സഹായക ഉപകരണമെന്ന നിലയിൽ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ഉപയോഗിക്കാമെന്ന് ഓപ്പൺ ഫോറത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യയിലെ പുരോഗതി തീർച്ചയായും സിനിമയിലും പ്രതിഫലിക്കും. നിശബ്ദ ചിത്രങ്ങളിൽ നിന്ന് ശബ്ദചിത്രങ്ങളിലേക്ക് മാറിയതും ഇന്നിപ്പോൾ നിർമിതബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള സിനിമകൾ വരെ എത്തിനിൽക്കുന്നതും അതിനുദാഹരണമാണ്. ഇത്തരത്തിൽ സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്ന മാറ്റങ്ങളെ  വെല്ലുവിളികളായി ഏറ്റെടുത്ത് കൂടുതൽ മികച്ചരീതിൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ് സിനിമയിലെ അണിയറ പ്രവർത്തകർ ചെയ്യേണ്ടത്.

വിഎഫ്എക്‌സ് മേഖലയിലടക്കം മികച്ച മാറ്റങ്ങൾ എ ഐ ക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. സാങ്കേതികവിദ്യയുടെ പുരോഗതി  നമ്മുടെ ജോലികളെ ലളിതമാക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ്. സർഗാത്മക സിനിമക്കായി ഇത്തരം സാധ്യതകൾ സംവിധായകരുടെ താൽപര്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാമെന്നും ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർ അഭിപ്രായപ്പെട്ടു. നിസാം അസഫ് നയിച്ച ഓപ്പൺ ഫോറത്തിൽ സംവിധായകരായ അരുൺ കാർത്തിക്, കൃഷ്ണേന്ദു കലേഷ്, വിഘ്‌നേഷ് പി. ശശിധരൻ, ഇഷാൻ ശുക്ല, ചലച്ചിത്ര നിരൂപക ഡോ. ശ്രീദേവി പി. അരവിന്ദ് എന്നിവർ സംവദിച്ചു.

ALSO READ : ശരീരം, മനുഷ്യന്‍, പാട്രിയാര്‍ക്കി; 'ബോഡി' റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'