IFFK Postponed : അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു

Web Desk   | Asianet News
Published : Jan 17, 2022, 04:38 PM ISTUpdated : Jan 17, 2022, 05:43 PM IST
IFFK Postponed : അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു

Synopsis

കൊവിഡ്‌ സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: 2022 ഫെബ്രുവരി നാലാം തീയതി മുതല്‍ നടത്താനിരുന്ന 26 –മത് അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) മാറ്റിവച്ചു. കൊവിഡ്‌ (Covid)  വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേള മാറ്റിവെക്കാന്‍ തീരുമാനമായതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ (Saji Cherian) അറിയിച്ചു. കൊവിഡ്‌ സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ തെരഞ്ഞെടുപ്പ് അടക്കമുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് മേള മാറ്റുന്നത്.  ഡിസംബറിൽ നടക്കേണ്ടിയിരുന്ന മേള ഫെബ്രൂവരിയിലേക്ക് മാറ്റുകയായിരുന്നു.

 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍