
'ഉപ്പും മുളകും' (Uppum mulakum)എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പടിച്ചുപറ്റിയ നിരവധി താരങ്ങളുണ്ട്. മുടിയനെന്ന് വിളിക്കുന്ന ഋഷി, ശിവാനി, നീലുവെന്ന നിഷ സാരംഗ് (Nish sarang), ബാലുവായ ബിജു സോപാനം (Biju sopanam) അങ്ങനെ നീളുന്നു ആ താരനിര. ഒരൊറ്റ പരമ്പരയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ ഇവർക്കെല്ലാം സാധിച്ചു. പരമ്പര അവസാനിച്ചെങ്കിലും വലിയ ആരാധകരാണ് താരങ്ങൾക്കെല്ലാം ഇപ്പോഴുമുള്ളത്.
അടുത്തിടെ ഇതിലെ കഥാപാത്രങ്ങൾ വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. സീ കേരളത്തിൽ എരിവും പുളിയും എന്ന പരമ്പരയിലൂടെയാണ് താരങ്ങൾ എത്തുന്നതെന്നും അന്ന് പറഞ്ഞു. ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള കുടുംബത്തിന്റെ കഥയാണ് പരമ്പര പറയുന്നതെന്നും പ്രേക്ഷകർക്ക് ആകാംക്ഷ നൽകിയ വിവരങ്ങളായിരുന്നു. ഇപ്പോഴിതാ പരമ്പര ആരംഭിക്കുന്നതിന്റ വിശേഷങ്ങളുമായി കുടുംബം ആകെ എത്തിയിരിക്കുകയാണ്. ഉപ്പും മുളകിൽ നിന്ന് പോയ ജൂഹി റുസ്തകിയും ഈ പരമ്പരയിലുണ്ട്. ഒപ്പം പ്രേക്ഷകരുടെ ഇഷ്ട താരം പാറുക്കുട്ടിയും.
എരിവും പുളിയും പരമ്പരയുടെ ലൊക്കേഷൻ ചിത്രങ്ങൾക്ക് ഉപ്പും മുളകും ആരാധകർ നൽകുന്ന കമന്റുകളും ഹിറ്റായെങ്കിലും കഥാപാത്രങ്ങളെയൊന്നും പ്രേക്ഷകർക്ക് പരിചയമുണ്ടായിരുന്നില്ല. ഇപ്പോൾ അവരെയെല്ലാം പരിചയപ്പെടുത്തുന്ന പ്രൊമോയാണ് പുറത്തുവന്നിരിക്കുന്നത്. ആംഗ്ലോ ഇന്ത്യൻ ദമ്പതികളാണ് ഫ്രെഡി എന്ന് വിളിക്കുന്ന ഫ്രെഡറിക്- ജൂലി എന്ന് വിളിക്കുന്ന ജൂലിയറ്റും. ഇവരുടെ അഞ്ച് മക്കളും ഏറെ വിശേഷങ്ങളുമാണ് എരിവും പുളിയും പറയുന്നത്. ജൂലി- നിഷ സാരംഗ്,ഫ്രെഡി-ബിജു സോപാനം, ജോജോ-ഋഷി എസ് കുമാർ, ജാനി- ജൂഹി റുസ്തഗി, ജോ -അൽസാബിത്ത്, ജെന്ന- ശിവാനി, ക്യൂട്ടി- അമേയ എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ. തിങ്കളാഴ്ച മുതൽ വെള്ളി വരെ രാത്രി 10 മണിക്കാണ് പരമ്പര സംപ്രേഷണം ചെയ്യുക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ