'പഴയ പാട്ടുകള്‍ ഉപയോഗിക്കുന്നത് പ്രാപ്തിയില്ലാത്തതിനാല്‍'; 96 ല്‍ തന്‍റെ പാട്ടുകള്‍ ഉപയോഗിച്ചതിനെതിരെ ഇളയരാജ

By Web TeamFirst Published May 27, 2019, 10:32 PM IST
Highlights

ഒരു പ്രത്യേക കാലഘട്ടില്‍ കഥ നടക്കുന്നു എന്നതുകൊണ്ട് ആ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ പാട്ട് ഉപയോഗിക്കേണ്ടതില്ല,

ചെന്നൈ: സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തതുകൊണ്ടാണ് പഴയ ഹിറ്റ് ഹാനങ്ങള്‍ വീണ്ടും സിനിമകളില്‍ ഉപയോഗിക്കുന്നതെന്ന് സംഗീത സംവിധായകന്‍ ഇളയ രാജ. തൃഷയും വിജയ് സേതുപതിയും മുഖ്യവേഷത്തിലെത്തി തമിഴകം കീഴടക്കിയ 96 ല്‍  നായിക പാടിയ പാട്ടുകള്‍ ഇളയരാജയുടെ പഴയ ഹിറ്റ് ഗാനങ്ങളായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിലാണ് ഇളയരാജ അസംതൃപ്തി പ്രകടിപ്പിച്ചത്. സിനിമാ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇളയരാജയുടെ രൂക്ഷ വിമര്‍ശനം. 

ജനങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാണ് ഇളയരാജയുടെ പാട്ടുകള്‍. ഇളയരാജയുടെ പാട്ടുകള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് അവരുടെ ജീവിതം വിവരിക്കാനാകും. ഈയടുത്ത് പുറത്തിറങ്ങിയ ചിത്രം 96 ല്‍ നായിക പാടുന്നത് താങ്കളുടെ പാട്ടുകളാണെന്നായിരുന്നു ഫിലിം ക്രിട്ടിക് സുധീര്‍ ശ്രീനിവാസ് പറഞ്ഞത്.

ഒരു പ്രത്യേക കാലഘട്ടില്‍ കഥ നടക്കുന്നു എന്നതുകൊണ്ട് ആ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ പാട്ട് ഉപയോഗിക്കേണ്ടതില്ല, അങ്ങനെ ചെയ്യുന്നത് വളരെ തെറ്റാണ്. സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തതിനാല്‍ നേരത്തേ ഹിറ്റായ ഒരു പാട്ട് അവര്‍ ഉപയോഗിക്കുന്നു എന്നാണ് ഇളയരാജയുടെ വിമര്‍ശനം. മനോഹരമായ പാട്ടുകള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് സ്റ്റഫില്ലാത്തതാണ് കാരണമെന്നും ഇളയരാജ പറഞ്ഞു.

ഇന്നത്തെ സംഗീത സംവിധായകരെ കുറിച്ചുള്ള ചോദ്യത്തിന് ആരേയും ഉപദേശിക്കാന്‍ തനിക്ക് അവകാശമില്ലെന്നും അതിന് താന്‍ ആരാണെന്നുമായിരുന്നു ഇളയരാജയുടെ മറുപടി.  എന്നാല്‍ ഇളയരാജയുടെ പാട്ടുകള്‍ ഉപയോഗിച്ചത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമെന്ന് 96 ന്‍റെ സംവിധായകന്‍ സി പ്രേംകുമാര്‍ പറഞ്ഞു. 
 

click me!