കളക്ഷനില്‍ നേട്ടമുണ്ടാക്കാനാകാതെ ജി വി പ്രകാശ് കുമാര്‍ ചിത്രം ഇമ്മോര്‍ട്ടല്‍, ആകെ നേടിയത്

Published : Sep 09, 2026, 10:22 AM IST
G V Prakash Kumar

Synopsis

ഇമ്മോര്‍ട്ടലിന്റെ ആഗോള കളക്ഷൻ റിപ്പോര്‍ട്ട്.

ജി വി പ്രകാശ് കുമാറും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ തമിഴ് ചിത്രമാണ് 'ഇമ്മോര്‍ട്ടല്‍'. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു /എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം, സെപ്തംബർ 4 ന് തിയറ്ററുകളിലേക്ക് എത്തി. മാരിയപ്പന്‍ ചിന്ന രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ഹൊറർ ചിത്രത്തിന് സാം സി എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ടി എം കാര്‍ത്തിക്, കുമാര്‍ നടരാജന്‍, ലൊല്ലു സഭാ മാരന്‍, ആദിത്യ കതിര്‍, അര്‍ഷു മഹാരാജന്‍, പെമ സാംചോ, സുനിത ശ്രേഷ്ഠ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എ കെ ഫിലിം ഫാക്ടറിയുടെ ബാനറില്‍ അരുണ്‍കുമാര്‍ ധനശേഖരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് അരുണ്‍ രാധാകൃഷ്‍ണന്‍ ഛായാഗ്രഹണവും രാജേഷ് എം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ആഗോളതലത്തില്‍ ആകെ വെറും ആറ് കോടി മാത്രമാണ് ഇതുവരെ ഇമ്മോര്‍ട്ടലിന് നേടാനായിട്ടുള്ളത്.

ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണു ഗോപാലകൃഷ്‍ണൻ ആണ്. ചിത്രത്തിന്റെ കലാസംവിധായകൻ ശിവ ശങ്കറാണ്. ആക്ഷൻ കൊറിയോഗ്രാഫി ശക്തി ശരവണനാണ്. പബ്ലിസിറ്റി ഡിസൈൻ ഗോപി പ്രസന്നയും നൃത്ത നൃത്തസംവിധാനം ശബരീഷും നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം വൈനോദ് സുന്ദറും തമിഴ്സെൽവൻ യുവും കൈകാര്യം ചെയ്യുന്നു. കൂടാതെ കോസ്റ്റ്യൂം രവി ദേവരാജും മേക്കപ്പ് ആർട്ടിസ്റ്റ് പി മാരിയപ്പനും ആണ്. ചിത്രത്തിന്റെ കളർ ഗ്രേഡിംഗ് ഗെറ്റ് ഇൻ ഡ്രീം സ്റ്റുഡിയോയിലെ ശ്രീറാം കൈകാര്യം ചെയ്യുന്നു. ആർ മഹിയുടെ വിഎഫ്എക്സ്, ഇ രാജേന്ദ്രൻ സ്റ്റിൽസ്, സതീഷ് (എഐഎം) & പി ശിവപ്രസാദ് പബ്ലിക് റിലേഷൻസ് കൈകാര്യം ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൃഥ്വിരാജ് നായകനാകുന്ന ബോളിവുഡ് ചിത്രം, ദായ്‍റയുടെ അപ്‍ഡേറ്റ് പുറത്ത്
ഇനി വേണ്ടത് ഒമ്പത് കോടി, കളക്ഷനില്‍ ആ മാന്ത്രിക സംഖ്യയിലെത്താൻ ദുല്‍ഖറിന്റെ ഐ ആം ഗെയിം