'ഞങ്ങളുടെ വിവാഹബന്ധത്തിലെ ചേരുവകള്‍ ഇതാണ്', മഹേഷ് ബാബുവിന് ആശംസയുമായി ഭാര്യ!

Web Desk   | Asianet News
Published : Feb 10, 2021, 12:40 PM ISTUpdated : Feb 10, 2021, 12:42 PM IST
'ഞങ്ങളുടെ വിവാഹബന്ധത്തിലെ ചേരുവകള്‍ ഇതാണ്', മഹേഷ് ബാബുവിന് ആശംസയുമായി ഭാര്യ!

Synopsis

വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മഹേഷ് ബാബുവും നമ്രത ഷിരോദ്‍കറും.

തെന്നിന്ത്യൻ സിനിമാ താരങ്ങളില്‍ ഏറ്റവും ആരാധകരുള്ള നടൻമാരില്‍ ഒരാളാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ നമ്രത ഷിരോദ്‍കറിന്റെയും പതിനാറാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇരുവരും പരസ്‍പരം വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നു. പരസ്‍പര വിശ്വാസവും സ്‍നേഹവുമാണ് തങ്ങളുടെ ബന്ധത്തിന് കാരണമെന്ന് നമ്രത ഷിരോദ്‍കര്‍ പറഞ്ഞു. മഹേഷ് ബാബുവിന് ഒപ്പമുള്ള ഫോട്ടോയും നമ്രത ഷിരോദ്‍കര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്നേക്കും അതിനപ്പുറവും നിനക്കൊപ്പം എന്നാണ് മഹേഷ് ബാബു എഴുതിയിരിക്കുന്നത്.

"ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള ചെറിയ ചേരുവയില്‍ പ്രണയ വിശ്വാസത്തിന്റെയും പരസ്‍പര വിശ്വാസത്തിന്റെയും  ദൃഢമായ ഒരു മിശ്രിതമുണ്ട്. എല്ലാം ഞങ്ങള്‍ക്ക് ഒന്നിച്ചാണ്. എന്നെന്നേക്കുമായി. വിവാഹ വാര്‍ഷിക ആശംസകള്‍ മഹേഷ് ബാബു, കൂടുതൽ കൂടുതൽ സ്നേഹം എന്നാണ് നമ്രത ഷിരോദ്‍കര്‍ എഴുതിയിരിക്കുന്നത്. മഹേഷ് ബാബുവിന് ഒപ്പമുള്ള തന്റെ ഫോട്ടോയും നമ്രത ഷിരോദ്‍കര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്നേക്കും അതിനപ്പുറവും നിനക്കൊപ്പം എന്ന് പറഞ്ഞാണ് നമ്രത ഷിരോദ്‍കറിന് മഹേഷ് ബാബു വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

മഹേഷ്‍ ബാബുവും നമ്രത ഷിരോദ്‍കറും വംശി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് കണ്ടുമുട്ടുന്നതും തുടര്‍ന്ന് 2005 ഫെബ്രുവരി 10നാണ് വിവാഹിരാകുന്നതും.

ഇരുവര്‍ക്കും 2006ല്‍ ഗൗതം എന്ന മകനും 2012ല്‍ സിതാര എന്ന മകളും ജനിച്ചു.

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ