'ഇൻ ദ നെയിം ഓഫ് സച്ചിൻ'; ടൈറ്റിൽ ലോഞ്ച് നിര്‍വ്വഹിച്ച് രജിത് കുമാര്‍

Published : Feb 22, 2025, 12:46 PM IST
'ഇൻ ദ നെയിം ഓഫ് സച്ചിൻ'; ടൈറ്റിൽ ലോഞ്ച് നിര്‍വ്വഹിച്ച് രജിത് കുമാര്‍

Synopsis

കളേഴ്സ് ഓഫ് യൂണിവേഴ്സിനുവേണ്ടി നിഷ കെ ആൻ നിർമ്മാണം

എൻ എൻ ബൈജു രചനയും സംവിധാനവും നിർവഹിക്കുന്ന ഇൻ ദ നെയിം ഓഫ് സച്ചിൻ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് നടന്നു. അങ്കമാലി രുഗ്മിണി ഹോട്ടലിൽ നടന്ന പരിപാടിയില്‍ ടൈറ്റില്‍ പ്രകാശനം നിര്‍വ്വഹിച്ചത് മുന്‍ ബിഗ് ബോസ് താരവും നടനുമായ ഡോ. രജിത് കുമാർ ആണ്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അംഗീകാരം നേടിയ ദ ലൈഫ് ഓഫ് മാങ്ക്രോയ്ക്ക് ശേഷം എൻ എൻ ബൈജു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ഇത്.

കളേഴ്സ് ഓഫ് യൂണിവേഴ്സിനുവേണ്ടി നിഷ കെ ആൻ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഛായാഗ്രഹണം നിഥിൻ ഭഗത്ത്, എഡിറ്റർ ജി മുരളി, പ്രൊഡക്ഷൻ കൺട്രോളർ ശ്യാം പ്രസാദ്, സംഗീതം, പശ്ചാത്തല സംഗീതം ജോസി ആലപ്പുഴ, ഗാനരചന കെ ജയകുമാർ, ഡി ബി അജിത്ത്, ആർട്ട് സാബു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് ഷൊർണ്ണൂർ, മേക്കപ്പ് ബിനോയ് കൊല്ലം, കോസ്റ്റ്യൂം റാസ്ക്ക് തിരൂർ, സൗണ്ട് ഡിസൈൻ ഷൈൻ ബി ജോൺ, അസോസിയേറ്റ് ഡയറക്ടർ സോന ജയപ്രകാശ്, ജോബി നെല്ലി ഗ്ഗേരി, അസിസ്റ്റന്റ് ഡയറക്ടർ ഹരിത, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാഹുൽ രാജ് കെ ആർ, സ്റ്റിൽ, മേക്കിംഗ് അമിത് ഷാൻ, മീഡിയ ഡിസൈൻ പ്ലാൻ ബി, പിആർഒ അയ്മനം സാജൻ.

ALSO READ : സാം സി എസിന്‍റെ സംഗീതത്തില്‍ ഉണ്ണി മുകുന്ദന്‍റെ ഇന്‍ട്രോ; 'ഗെറ്റ് സെറ്റ് ബേബി' വീഡിയോ സോംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍