
ടിപ്പു ഷാൻ വി.ഇ., ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ നാലാമത് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. രോഹിത് ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരൺ കെ.എസ്. ആണ്. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ഗിരീഷ് എ.ഡിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള രോഹിത് ചന്ദ്രശേഖറിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.
ചിത്രീകരണം പൂർത്തിയായതോടെ സിനിമയുടെ തുടർഘട്ടമായ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കുകയാണ് അണിയറപ്രവർത്തകർ. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ താരനിര, കഥാപാത്രങ്ങൾ, മറ്റ് വിശേഷങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.
മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'നരിവേട്ട'യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളാണ് ഇന്ത്യൻ സിനിമാ കമ്പനി നിർമ്മിക്കുന്നത്. ബാനറിന്റെ മൂന്നാമത് നിർമ്മാണ സംരംഭമായ ഫാമിലി എന്റർടെയിനർ മൈസൂരിൽ ആരംഭിച്ചിരുന്നു. ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിതേഷ് എസ്. റാമാണ്. ഇതിന് പുറമെ നവാഗതയായ രേഷ്മ ശിവകുമാർ സംവിധാനം ചെയ്യുന്ന, ബേബി ജീൻ നായകനായ 'അക്ഷരംപ്രതി' എന്ന ചിത്രവും ഇന്ത്യൻ സിനിമാ കമ്പനി നിർമ്മിക്കുന്നുണ്ട്.
പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള പ്രതിഭകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് കൂടുതൽ മികവുറ്റ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സിനിമാ കമ്പനി. ഒരേസമയം മൂന്ന് ചിത്രങ്ങളോളം ഈ ബാനറിന് കീഴിൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. നാലാമത് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതോടെ ബാനറിന്റെ പുതിയ സിനിമാ സംരംഭം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഛായാഗ്രഹണം : ദീപക് ഡി മേനോൻ, എഡിറ്റർ : ആകാശ് ജോസഫ്, സംഗീതം: ബിബിൻ അശോക്, ആർട്ട് : ഔസേപ്പ് ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ : ആൻ്റണി തോമസ്, പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ