2019ന് ശേഷം ആദ്യമായി ഇന്ത്യന്‍ സിനിമയില്‍, പ്രിയങ്കയുടെ തിരിച്ചുവരവ്: പ്രതിഫലത്തിൽ ബോളിവുഡ് ഞെട്ടി!

Published : Apr 17, 2025, 07:19 PM IST
2019ന് ശേഷം ആദ്യമായി ഇന്ത്യന്‍ സിനിമയില്‍, പ്രിയങ്കയുടെ തിരിച്ചുവരവ്: പ്രതിഫലത്തിൽ ബോളിവുഡ് ഞെട്ടി!

Synopsis

ഇന്ത്യൻ സിനിമയിലേക്ക് മടങ്ങിവരുന്ന പ്രിയങ്ക ചോപ്ര റെക്കോർഡ് പ്രതിഫലം വാങ്ങുന്നു. എസ്എസ്എംബി 29, ക്രിഷ് 4 എന്നീ ചിത്രങ്ങളിലൂടെയാണ് തിരിച്ചുവരവ്.

മുംബൈ: ആലിയ ഭട്ട്, കരീന കപൂർ ഖാൻ, ദീപിക പദുക്കോൺ, നയൻതാര, രശ്മിക മന്ദാന, സാമന്ത റൂത്ത് പ്രഭു എന്നിവരാണ് ഇന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാർ എന്നതാണ് സമീപകാല ചരിത്രം. എന്നാൽ ഒരു നടി അവരെയെല്ലാം മറികടന്നിരിക്കുന്നു. ആറ് വർഷം മുമ്പ് 2019ല്‍ അവസാനമായി ഒരു ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിച്ച നായികയാണ് പ്രതിഫലത്തില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.

പ്രിയങ്ക ചോപ്രയാണ് ഈ നടി. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന രണ്ട് സിനിമകളിലൂടെ മടങ്ങിവരവിന് ഒരുങ്ങുകയാണ് നടി. എസ്എസ് രാജമൗലി, മഹേഷ് ബാബു എന്നിവർക്കൊപ്പമുള്ള എസ്എസ്എംബി29, ഹൃതിക് റോഷനൊപ്പമുള്ള ക്രിഷ് 4 എന്നിവയാണ് ആ രണ്ട് ചിത്രങ്ങൾ.

എസ്എസ് രാജമൗലി ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നുവരുകയാണ്. മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന 29-ാമത്തെ ചിത്രമായ ഇതിന് താൽക്കാലികമായി എസ്എസ്എംബി 29 എന്നാണ്  പേരിട്ടിരിക്കുന്നത്. 1000 കോടിയോളം ബജറ്റില്‍ ഒരുക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന ചിത്രമാണ്. 

മറുവശത്ത് ഹൃതിക് റോഷന്‍ പ്രധാന വേഷത്തില്‍ എത്തി സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കുന്ന ക്രിഷ് 4ലാണ് പ്രിയങ്ക നായികയാകുന്നത്. രാകേഷ് റോഷനും ആദിത്യ ചോപ്രയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോയി മിൽ ഗയ (2003), ക്രിഷ് (2006), ക്രിഷ് 3 (2013) എന്നിവയ്ക്ക് ശേഷം ക്രിഷ് സൂപ്പർഹീറോ ഫ്രാഞ്ചൈസിയുടെ നാലാമത്തെ ഭാഗമാണിത്. 2026ല്‍ ക്രിഷ് 4 എത്തുമെന്നാണ് വിവരം. 

അതേ സമയം രണ്ട് ചിത്രത്തിലുമായി പ്രിയങ്ക ചോപ്ര 30 കോടിയാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ഒരു ഇന്ത്യന്‍ നടിക്ക് ലഭിക്കുന്ന കൂടിയ പ്രതിഫലമാണ് രണ്ട് തവണ ദേശീയ അവാര്‍ഡ് വാങ്ങിയ പ്രിയങ്ക ചോപ്ര ഇതിലൂടെ സ്വന്തമാക്കുന്നത്. 

അതേ സമയം ഹോളിവുഡ് ചിത്രങ്ങളില്‍ അടക്കം പ്രധാന വേഷം ചെയ്യുന്ന നടിയായ പ്രിയങ്ക ഗായകന്‍ നിക് ജോന്‍സിനെയാണ് വിവാഹം കഴിച്ചത്. 

തീയേറ്ററിലെ വന്‍ വിജയത്തിന് ശേഷം എമ്പുരാന്‍ ഒടിടിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു

ഷാരൂഖിന്‍റെ ഭാര്യ ഗൗരിയുടെ റെസ്റ്റോറന്‍റില്‍ വ്യാജ പനീര്‍ എന്ന് യൂട്യൂബര്‍:എതിര്‍വാദവുമായി 'ടോറി'

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മദ്യപിച്ചയാൾ ഓടിച്ചിരുന്ന വാഹനം വന്നിടിച്ചത് നടി നോറ ഫത്തേഹി സ‌‌ഞ്ചരിച്ചിരുന്ന കാറിൽ; താരം സുരക്ഷിത, കേസെടുത്ത് പൊലീസ്
ഭാര്യയേയും മക്കളേയും ഉപദ്രവിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദനം, പരാതി നൽകാൻ കുടുംബം