ത്രില്ലർ ചിത്രവുമായി പദ്മകുമാർ; കേന്ദ്ര കഥാപാത്രങ്ങളാകാൻ ഇന്ദ്രജിത്തും സുരാജും

Web Desk   | Asianet News
Published : Apr 22, 2021, 07:22 PM ISTUpdated : Apr 22, 2021, 07:24 PM IST
ത്രില്ലർ ചിത്രവുമായി പദ്മകുമാർ; കേന്ദ്ര കഥാപാത്രങ്ങളാകാൻ ഇന്ദ്രജിത്തും സുരാജും

Synopsis

 അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാമാങ്കത്തിന് ശേഷം ത്രില്ലർ ചിത്രമൊരുക്കാൻ ഒരുങ്ങി സംവിധായകൻ എം പദ്മകുമാർ. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തൊടുപുഴ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ‘കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലർ ചിത്രം ആയിരിക്കും ഇത്. കേരളത്തിൽ മുൻപുണ്ടായ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്‘, എന്ന് അഭിലാഷ് പിള്ള ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ചിത്രത്തിൽ കുറച്ച് സസ്പെൻസ് മുഹൂർത്തങ്ങൾ ഉണ്ടെന്നും എന്നാൽ അത് തൽകാലം പുറത്തുവിടാൻ സാധിക്കില്ലെന്നും അഭിലാഷ് കൂട്ടിച്ചേർത്തു.

പദ്മകുമാർ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിൻ രാജാണ് സംഗീത സംവിധായകൻ. രതീഷ് റാം ഛായാഗ്രഹണം. സ്റ്റണ്ട് കൊറിയോഗ്രാഫി മാഫിയ ശശി.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍